നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/അക്ഷരവൃക്ഷം/കോവിഡ്കാല ചിന്തകൾ

കോവിഡ്കാല ചിന്തകൾ


പ്രതീക്ഷിതമായ ഒരു പരീക്ഷ കാലഘട്ടത്തിലൂടെയാണ് S. S. L. C പരീക്ഷ എഴുതുന്ന എന്നെ പോലെയുള്ള ഓരോ പരീക്ഷാർത്ഥിയും കടന്നു പോകുന്നത്. "കോവിഡ് -19"എന്ന രോഗം സൃഷ്‌ടിച്ച അസ്വസ്ഥതകളും ആശങ്കകൾക്കുമിടയിൽ മരിച്ചുവീഴുന്ന പതിനായിരങ്ങൾ. ഇതിനിടയിൽ എന്നേപോലുള്ളവർ...
പരീക്ഷകളേക്കുറിച്ച് ആശങ്കകൾ മാത്രം….
ഈ രോഗത്തിനെ ചെറുക്കാൻ നമ്മൾ പല മുൻകരുതലുകൾ എടുക്കുന്നു. എങ്കിലും ചില ആളുകൾ ഇ പ്പോഴും ഈ രോഗത്തിനെ കുറിച്ച് ബോധവാന്മാരല്ല എന്ന കാര്യം ആശങ്കപ്പെടുത്തുന്നു. രോഗം വ്യാപിക്കുമോ എന്നത് മനസ്സിനെ വല്ലാതെ വ്യാകുലപ്പെടുത്തുന്നു.
കുറേ സ്വപ്നങ്ങളെയും, ആഗ്രഹങ്ങളെയും തകർത്തുകൊണ്ടായിരുന്നു ആ വില്ലന്റെ വരവ്...
കൊറോണ,, ഇന്ന് ഞാൻ ഏറ്റവും വെറുക്കുന്ന ഒരു വൈറസ്. മനസ്സിലാകെ നഷ്ടബോധം..നെടുവീർപ്പുകൾ മാത്രം ബാക്കി…. കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കാൻ ആഗ്രഹിച്ചതും ഓരോരുത്തരുടേയും വീടുകളിൽ കറങ്ങി നടക്കാൻ ആഗ്രഹിച്ചതും എല്ലാം "ലോക്ക് ഡൗൺ "മൂലം ഇല്ലാതായിരിക്കുന്നു….
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ കേൾക്കുന്ന വാർത്തകൾ …..
ലോക്ക് ഡൗൺ നീട്ടി, കോവിഡ് മരണം വർധിക്കുന്നു…
എന്തൊരു കാലമാണ് ഇത് എന്ന് ഞാൻ സ്വയം ചിന്തിക്കുന്നു..
എന്റെ മാറ്റിവച്ച പരീക്ഷകൾ…?
മനസ്സിനെ വല്ലാതെ മടുപ്പിക്കുന്നു..
വീടുകളിൽ ടീവിയും കണ്ടു ഫോണിലും മറ്റും ചിലവഴിച്ച് സമയം കളയുന്നു എന്നല്ലാതെ ഒന്ന് വെളിയിൽ പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥ..
വിഷു എന്നത് ഏറ്റവും ഇഷ്ടപ്പെട്ട നിമിഷങ്ങളാണ്, അതും നഷ്ടമായിരിക്കുന്നു…..
പരീക്ഷ കഴിഞ്ഞു യാത്രകളിൽ മറ്റു മുഴുകി സമയം ചിലവഴിക്കാം എന്ന് കരുതി. എന്നാൽ പ്രതിക്ഷിക്കാതെ വന്ന ലോക്ക് ഡൗൺ …..
എല്ലാം സ്വപ്നങ്ങളും ആഗ്രഹങ്ങളും വെറുതെ ആയിരിക്കുന്നു….
പക്ഷേ..
ഇപ്പോൾ സഹിക്കുന്ന വേദനയും ഭാവിയിൽ വലിയ നേട്ടങ്ങൾക്ക് കാരണമായേക്കാം….
ഞാൻ പ്രത്യാശിക്കുന്നു….


സി.എസ്.സിദ്ധാർത്ഥ്
10 A നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ