സഹായം Reading Problems? Click here


ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശുചിത്വം

നാം ഇന്ന് ജീവിക്കുന്നത് പലതരം രോഗങ്ങളുടെയും രോഗാണുക്കളുടെയും ലോകത്താണ്. ദിനം പ്രതി പുതിയതരം വൈറസുകൾ രോഗം പരത്തുന്നു. അതുകൊണ്ടു തന്നെ നമ്മുടെ ജീവിതത്തിന്റെ ഘടകമാണ് ശുചിത്വം. അതിനാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നിർബന്ധമായും പാലിക്കേണ്ടതാണ്.
വ്യക്തി ശുചിത്വം.
നാം ദിവസവും മാധ്യമങ്ങളിലൂടെ കേൾക്കുന്നത് കൊറോണ വൈറസ് ബാധ മൂലമുള്ള മരണത്തെ കുറിച്ചാണ്. വൈറസ് എന്നത് ഒരു സൂക്ഷ്മ ജീവിയാണ്. ഇത്തരം വൈറസുകൾ നമ്മുടെ ചുറ്റിലും ഉണ്ട്. അതുകൊണ്ട് തന്നെ നമ്മൾ പുറത്ത് പോയി കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നതിന് മുൻപേ കൈ കഴുകേണ്ടതാണ്. വെറുതെ കൈ കഴുകിയാൽ ഇത്തരം രോഗാണുക്കൾ നശിക്കുകയില്ല. അതുകൊണ്ട് സോപ്പ് ഉപയോഗിച്ച് നല്ല വൃത്തിയായി കൈ കഴുകുക. കുട്ടികളായ നമ്മൾ ഇത്തരം ശീലങ്ങൾ ചെറുപ്പത്തിൽ തന്നെ തുടങ്ങേണ്ടതാണ്. രണ്ടു നേരം പല്ലു തേക്കുക, രണ്ടു നേരം കുളിക്കുക നഖങ്ങൾ മുറിച്ച് വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈ കഴുകുക. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക.
പരിസര ശുചിത്വം.
വ്യക്തി ശുചിത്വത്തിലും, സാക്ഷരതയിലും മുന്നിലുള്ള നാം മലയാളികൾ പരിസര ശുചിത്വത്തിന് പ്രാധാന്യം കൊടുക്കാറില്ല. മിക്ക ആൾക്കാരും അവരുടെ വീടുകളിലെ മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. സാധാരണക്കാർക്ക് പൊതു ഇടങ്ങളിലൂടെ മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയാണ് ഉള്ളത്. നാം ഓരോരുത്തരും വിചാരിച്ചാൽ ഈ സ്ഥിതിക്ക് മാറ്റം വരുത്താം. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ജൈവ മാലിന്യം നമുക്ക് വളമായി ഉപയോഗിക്കാം. അതുപോലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചു വെക്കുക. പ്ലാസ്റ്റിക് ഒരിക്കലും മണ്ണിലേക്ക് വലിച്ചെറിയരുത്. പ്ലാസ്റ്റിക് വലിയ വിപത്താണ്. അതുകൊണ്ട് പ്ലാസ്റ്റിക് കൊണ്ടുള്ള സാധനങ്ങൾ കഴിവതും ഒഴിവാക്കുക. ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുക.
ശുചിത്വം ശീലമാക്കൂ... നാടിനെയും ആരോഗ്യത്തെയും സംരക്ഷിക്കൂ...

ആർദ്രിക കെ
3 B ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം