ദേശസേവ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം-24 പുതിയ അധ്യയന വർഷത്തിന്റെ മുന്നോടിയായി നാറാത്ത് പഞ്ചായത്ത് തല പ്രവേശനോത്സവം ദേശസേവ യു പി സ്കൂളിൽ വെച്ച് ഗംഭീരമായി നടത്തപ്പെട്ടു. ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ ഇ അനിൽകുമാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ രമേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ LSS,USS വിജയികൾക്കുള്ള അiനുമോദനം ,കുട്ടികൾക്കുള്ള സ്നേഹസമ്മാനം' വർണ്ണ കുട ' നവാഗതർക്ക് നൽകി.സ്വാഗതം പ്രധാന അധ്യാപിക എം വി ഗീത എന്നിവരും ,ആശംസ അർപ്പിച്ച് ശ്രീ.കെ എൻ മുസ്തഫ,ശ്രീ ലതീഷ് എൻ.വി, ശ്രീമതി സി ശ്രീജടീച്ചർ,ശ്രീമതി ഇ ജെ സുനിത ടീച്ചർ,ശ്രീമതി വി കെ സുനിത ടീച്ചർ എന്നിവർ സംസാരിച്ചു.ബിന്ദു' ടീച്ചർ നന്ദി പറഞ്ഞു.ഉദ്ഘാടനത്തിനുശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് എസ്ആർ ജി കൺവീനർ വി കെ സുനിത ടീച്ചർ നയിച്ചു.
വായന ദിനം ആഘോഷിച്ചു.
വായന ദിനത്തോടനുബന്ധിച്ച് ദേശസേവാ യുപി സ്കൂളിൽ വായന ദിനാചരണവും,വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ഉദ്ഘാടനവും , കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സീനിയർ മലയാളം അധ്യാപിക ശ്രീമതി സുവർണ്ണ ലത സി. നിർവഹിച്ചു.അസംബ്ലിയിൽ വായനാ ഗാനം,വായന പ്രതിജ്ഞ, പുസ്തകാസ്വാദനം ,വായന സന്ദേശം എന്നിവ അവതരിപ്പിച്ചു.ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് എം വി ഗീത ,സീനിയർ അസിസ്റ്റൻറ് ഇ ജെ സുനിത , വിദ്യാരംഗം കൺവീനർ ബവിൽ ടി എച്ച് എന്നിവർ പങ്കെടുത്തു.