ദേശസേവ യു പി സ്കൂൾ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1879 -ൽ കണ്ണാടിപ്പറമ്പ് എലിമെൻററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാലയം 1924 ലാണ് ഹയർ എലിമെൻററി സ്കൂളായി ഉയർത്തപ്പെട്ടത്.അക്കാലത്ത് കണ്ണാടിപ്പറമ്പ് ,നാറാത്ത്,കൊളച്ചേരി,ചേലേരി എന്നീ വില്ലേജുകളിലെ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസ് വരെ പഠനം തുടരാനുള്ള ഏക സ്ഥാപനം ഈ വിദ്യാലയമായിരുന്നു.1950 ഓടു കൂടിയാണ് അയൽ വില്ലേജുകളിൽ ഹയർ എലിമെൻററി സ്കൂൾ സ്ഥാപിതമായത്. 1945 ൽ ചിറക്കൽ ദേശസേവാസംഘം സ്കൂൾ ഏറ്റെടുത്തു.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന സംഘം പ്രസിഡൻറാണ് സ്കൂളിന്റെ മാനേജർ. 800 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി കുട്ടികൾക്കായി നഴ്സറി ക്ലാസ്സും മെച്ചപ്പെട്ട ഒരു സ്മാർട്ട് ക്ലാസ്റൂമും തൊഴിൽ പരിശീലനത്തിൻറെ ഭാഗമായി ഒരു തുന്നൽപരിശീലനകേന്ദ്രവും സോപ്പ് നിർമ്മാണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്.