ദേശസേവ യു പി സ്കൂൾ/അക്ഷരവൃക്ഷം/കേരളമേ സല്യൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കേരളമേ സല്യൂട്ട്

2020 മാർച്ച് ആദ്യത്തോടെയാണ് ഞാൻ കോവിഡ് എന്ന വൈറസിനെ കുറിച്ച് അറിയുന്നത്.ചൈനയിലെ വുഹാനിലാണ് പൊട്ടി പുറപ്പെട്ടതെങ്കിലും ഏതാനു ആഴ്ചകൾക്കുള്ളിൽ തന്നെ ഇത് ലോകമെമ്പാടുമെത്തി.അപ്പോഴാണ് കേരളത്തിൽ കൊറോണ എത്തിയതിനെ പറ്റി വാർത്തകളിലൂടെ ഞാൻ അറിയുന്നത്.മാർച് 10 ഓടെ കേരലത്തിൽ കൊറോണയെ പ്രതിരോധിക്കുവാനുള്ള തന്ത്രങ്ങൾ രൂപപ്പെട്ടു തുടങ്ങി.ആരോഗ്യപ്രവർത്തകർ സജീവമായി.ഗവൺമെൻറ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.പിന്നീടുള്ള ദിവസങ്ങളിൽ ആരോഗ്യവകുപ്പും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സംയുക്തമായി നൽകുന്ന നിർദ്ദേശങ്ങൾ അതേപടി അനുസരിക്കാൻ ജനങ്ങൾ തയ്യാറായി. വികസിത രാജ്യങ്ങളായ അമേരിക്കയിലും ഇറ്റലിയിലും ആയിരങ്ങൾ മരിച്ചപ്പോൾ നമ്മുടെ കേരളത്തിൽ അത് വെറും രണ്ടിലൊതുക്കാൻ നമ്മുടെ സർക്കാരിന് കഴിഞ്ഞു.വളരെ മാതൃകാപരമായ നീക്കമായിരുന്നു നമ്മുടെ സർക്കാരിൻറേത്.ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ പാവപ്ആപെട്ട വീട്ടിലിരിക്കുന്നവര്ക്ൿ ആവശ്യമായ സാധനങ്ങൾ എത്തിച്ചു കൊടുക്കാനും കേരള സർക്കാരിന് സാധിച്ചു.അതുകൊണ്ട് തന്നെ കേരളത്തിന് എൻറെ വക ഒരു ബിഗ് സല്യൂട്ട്.

ജാസിയ എ.വി
6 സി ദേശസേവ യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം