കിഴക്ക് ദിക്കിൽ മലമുകളിൽ
ഉദിച്ചുയർന്നു വരുന്നുണ്ട്
ചുവന്ന വട്ടപൊട്ടും കുത്തി
പൊങ്ങി പൊങ്ങി വരുന്നുണ്ട് :
പുഞ്ചിരി തൂകി പൊന്നൊളി വിതറി
ഉദിച്ചു പൊങ്ങി വരുന്നുണ്ട്
പാരിൽ വെളിച്ചമേകാനെന്നും
ഉദിച്ചു പൊങ്ങും ചങ്ങാതി
പടിഞ്ഞാറെത്തും നേരത്ത്
പതിവായ് മുങ്ങും ചങ്ങാതി.