ജൂലൈ 21  ചാന്ദ്രദിനം ഓൺലൈനായി ആഘോഷിച്ചു . ഐ .എസ് .ആർ .ഒ  ഉദ്യോഗസ്ഥനായ  അരുൺ സാറിന്റെ  പ്രയോജനപ്രദമായ ക്ലാസ് കുട്ടികൾക്ക് നൽകി .കൃത്രിമോപഗ്രഹത്തെക്കുറിച്ചുള്ള സംശയ നിവാരണവും,ചർച്ചയും ഉണ്ടായിരുന്നു .ചാന്രദിനത്തോടനുബന്ധിച്ചു ക്വിസ് ,ചിത്ര രചന,പോസ്റ്റർ നിർമ്മാണം,പ്രസ്സംഗം മത്സരം എന്നിവ നടത്തി.

സെപ്റ്റംബർ 16 ഓസോൺ ദിനം നടത്തി.ഓസോൺപാളി സംരക്ഷിക്കേണ്ടതിന്റെ  പ്രാധാന്യത്തെപ്പറ്റി കുട്ടികൾക്ക് ക്ലാസ് നടത്തി.ഔഷധ സസ്യങ്ങൾ സ്കൂൾ വളപ്പിൽ നട്ടുപിടിപ്പിച്ചു.ഓരോ സസ്യത്തിന്റെയും ഔഷധ ഗുണങ്ങൾ കുറിപ്പാക്കാൻ നിർദ്ദേശിച്ചു .