ലോക് ഡൗൺ

ഉണ്ണിക്കുട്ടൻ കുറച്ചുദിവസങ്ങളായി വീട്ടിലെ എല്ലാവരേയും ശ്രദ്ധിക്കുകയാണ്. എല്ലാവരും വീട്ടിൽത്തന്നെ. അച്ഛനും അമ്മയും ചേച്ചിയും അമ്മമ്മയും എല്ലാവരും വീട്ടിൽത്തന്നെ കഴിയുകയാണ്. ആരും ജോലിക്ക് പോകുന്നില്ല. വല്ലപ്പോഴും വീട്ടുസാധനങ്ങൾ വാങ്ങാൻ മാത്രമാണ് അച്ഛൻ പുറത്തു പോവുന്നത് .അതും വായയും മറ്റും തൂവാല കൊണ്ട് മൂടിക്കെട്ടി. എപ്പോഴും വാഹനങ്ങൾ പോയിക്കൊണ്ടിരുന്ന വീടിനു മുന്നിലെ റോഡിപ്പോൾ വിജനം.

എന്താണ് എല്ലാവർക്കും സംഭവിച്ചത് ? ഉണ്ണിക്കുട്ടന് ഉത്കണ്ഠയായി. ചേച്ചിയാണെങ്കിൽ സ്ക്കൂളിലും പോകുന്നില്ല. ഉണ്ണിക്കുട്ടൻ മെല്ലെ ടിവി കണ്ടിരിക്കുന്ന അച്ഛന്റെയടുത്തെത്തി. റ്റി.വി വാർത്തയിൽ ഒരു പാടാളുകൾ എവിടെയൊക്കെയോ മരിച്ചതിന്റെ കണക്കാണ് പറയുന്നത്. വാർത്ത കണ്ടുകഴിഞ്ഞ് അച്ഛൻ റ്റി.വി ഓഫാക്കി. ഉണ്ണിക്കുട്ടൻ മെല്ലെ അച്ഛന്റെടുത്ത് പറ്റിക്കൂടി. ഓരോരോ സംശയങ്ങൾ ചോദിക്കാൻ തുടങ്ങി.ഉണ്ണിക്കുട്ടന്റെ ചോദ്യങ്ങൾക്ക് ഓരോന്നിനും അച്ഛൻ മറുപടിപറഞ്ഞു. ലോകത്ത് കൊറോണ എന്ന രോഗം പടർന്നു പിടിച്ചിരിക്കുകയാണ്.ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്. രോഗിയുമായി അടുത്തിടപഴകുമ്പോഴാണ് രോഗം പകരുന്നത്. ഇതിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.നേരത്തെ വാർത്തയിൽക്കണ്ടത് ഈ രോഗം മൂലം മരിച്ചവരുടെ കണക്കാണ്.ജനങ്ങൾ അടുത്തിടപെടുന്നത് തടയാനാണ് സർക്കാർ എല്ലാവരും വീട്ടിൽത്തന്നെയിരിക്കാനുള്ള നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനാണ് മോനെ ലോക്ഡൗൺ എന്നു പറയുന്നത്. അപ്പോഴേക്കും ഉണ്ണിക്കുട്ടൻ ഉറക്കം തൂങ്ങാൻ തുടങ്ങിയിരുന്നു.



അശ്വിനനന്ദ
4 A മുണ്ടയാംപറമ്പ് ദേവസ്വം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ