തോട്ടക്കാട് സെന്റ് ജോർജ്ജ് യുപിഎസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഹരിത ഭംഗി നിറഞ്ഞ മനോഹരമായഎന്റെ ഗ്രാമം. കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണു തോട്ടക്കാട്. കോട്ടയം പട്ടണത്തിൽ നിന്നും 14 കി.മീ. അകലെയായി ഇതു സ്ഥിതി ചെയ്യുന്നു. ചരിത്രപ്രസിദ്ധമായ ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം സ്ഥിതി ചെയുന്നത് തോട്ടയ്ക്കാട്ടാണ്തോട്ടക്കാട് ഗ്രാമത്തിലെ ഒരു ചെറിയ (പദേശമായ ഇരവുചിറ എന്ന ശാന്തസുന്ദര ഗ്രാമം. സഹകരണ മനോഭാവമുള്ള നാട്ടുകാരും, പൊതു(പവർത്തകരും ,ആത്മീയ നേതാക്കളും ഈ നാടിന്റെ സവിശേശതയാണ്. ഗ്രാമത്തിന്റെ മദ്ധൃഭാഗത്തായുള്ള ഇരവുചിറ സ്കൂളും ഇരവുചിറ പള്ളിയും ഈ നാട്ടിലെ ജനങ്ങളുടെ ഭാവി ശോഭനമാക്കുന്നു.

ആരാധനാലയങ്ങളും മറ്റു പ്രധാന സ്ഥലങ്ങളും[തിരുത്തുക]

.

ഇരവുചിറ സ്കൂ

ഗീവർഗീസ് പുണ്യവാളന്റെ നാമേധയത്തിലുള്ള ക്രിസ്ത്യൻ പളളിയും അനുബന്ധ കുരിശുപ്പള്ളികളും ഇവിടെ സ്ഥിതി ചെയ്യുന്നു. ധാരാളം ക്ഷേത്രങ്ങളും, ക്രിസ്ത്യൻ പളളികളും ഇവിടെ ഉണ്ട്. തോട്ടകാട് പള്ളി, ഊളക്കൽ പള്ളി,മാതാവിന്റെ നാമത്തിലുള്ള തോട്ടക്കാട് സെന്റ്‌ മേരീസ്‌ ബെതെലഹേം ഓർത്തഡോൿസ്‌ ചർച് , പുളിമൂട്ടിൽ പള്ളി, ഇരവുചിറ പള്ളി, രാജമറ്റം പള്ളി, തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി മഹാക്ഷേത്രം ,കുരുതികാമൻ കാവ് ക്ഷേത്രം,ഗുരുദേവ ക്ഷേത്രം എന്നിവയാണ് ഇവയിൽ പ്രധാനമായത്. [വിഷ്ണു സമേതനായ ശിവ പ്രതിഷ്ഠയാൽ പ്രസിദ്ധമായ ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തോട്ടയ്ക്കാട്ടാണ് ഇവിടുത്തെ പത്തുദിവസത്തെ ശിവരാത്രി മഹോത്സവം വിശ്വ പ്രസിദ്ധമാണ്. അന്യ നാടുകളിൽ നിന്നും അനേകം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്. തിരുവുത്സവ നാളുകളിൽ പതിനായിരക്കണക്കിന് ഭക്തരാണ് ഇവിടക്കക്ക് എത്തുക. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഇ ക്ഷേത്രം കോട്ടയം ജില്ലയിലെ മധ്യകേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളുടെ ഗണത്തിൽ പെടുന്നു]