തൊണ്ടികുളങ്ങര എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പണിക്കോട്ടി

കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പലിറ്റിയിലെ ഒരു പ്രദേശമാണ് പണികോട്ടി.നഗരത്തോട് ചേർന്ന് നിൽക്കുന്ന ഉയർന്ന പ്രദേശം.വിനോദ സഞ്ചാര കേന്ദ്രമായ പയംകുറ്റിമല സ്ഥിതി ചെയ്യുന്നത് ഇവിടെ ആണ്.നഗരത്തിന്റെ മലിനീകരണത്തിൽ നിന്നും ശബ്ദത്തിൽ നിന്നും വളരെ അകലെയുള്ള സ്ഥലമാണ്  പണിക്കോട്ടി.കൂടാതെ തെങ്ങിൻത്തോപ്പും വൈവിധ്യമാർന്ന വിളകളും വയലോലകളും ഈ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു.സാമൂഹിക സാംസ്ക്കാരിക രംഗത്ത് പ്രശസ്തനായ എം കെ പണിക്കോട്ടിയുടെ ജന്മസ്ഥലം ഇവിടെ ആൺ.

ഭൂമിശാസ്ത്രം

വടക്കൻ കേരളത്തിലെ മലബാർ തീരത്ത്,അറബിക്കടലിനോട് ചേർന്ന് ,വടകര നഗരത്തിനോട് ചേർന്ന് 5 മൈൽ അകലെയാണ് സ്ഥിതി ചെയ്യുന്നത്.തെങ്ങ്,നെല്ല്,കുരുമുളക് മറ്റ് നാണ്യ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.കേരളത്തിന്റെ പരമ്പരാഗത ആയോധന കലയായ കളരിയുടെ കേന്ദ്രം ഇതിന് അടുത്തായി സ്ഥിതി ചെയ്യുന്നു.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • തൊണ്ടിക്കുളങ്ങര എൽ പി സ്കൂൾ
  • ഐക്യ കേരള സമിതി വായനാശാല

ശ്രദ്ധേയരായ വ്യക്തികൾ

എം കെ പണിക്കോട്ടി

വടക്കൻ പാട്ടിന്റെ പ്രചര പ്രചാരകൻ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമാണ്.അമൃതസ്മരണകൾ എന്ന തന്റെ ആത്മകഥയിലൂടെ കേരളീയ സമൂഹത്തിന്റെ പയമയുടെ ചരിത്രം തന്റെ തൂലികയിലൂടെ അടയാളപ്പെടുത്തിയ എയുതുക്കാരനാണ് എം കെ പണിക്കോട്ടി.

ആരാധനാലയങ്ങൾ

  • കൂട്ടോത്ത് വിഷ്ണുക്ഷേത്രം
  • പള്ളിക്കര ജുമാമസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തൊണ്ടിക്കുളങ്ങര എൽ പി സ്കൂൾ

തൊണ്ടികുളങ്ങര എൽ പി സ്കൂൾ 1896ൽ ആണ് സ്ഥാപിതമായത് .തൊണ്ടികുളം സ്ഥലത്ത് എയുത്ത് പള്ളിക്കൂടമായിട്ടാണ് സ്ഥാപിതമായത് .പിന്നീട് പണിക്കോട്ടിയിലേക്ക് മാറ്റി സ്ഥാപിച്ചു . പഠനത്തിലും പാഠ്യേതര പ്രവർത്തനത്തിലും മുന്നിൽ നിൽക്കുന്ന വടകര സബ് ജില്ലയിലെ ഒരു വിദ്യാലയമാണ് തൊണ്ടികുളങ്ങര എൽ പി സ്കൂൾ .

ചിത്രശാല