തൊടിയൂർ എസ്സ്.എൻ.വി.എൽ.പി.എസ്സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
               മൂന്നുവശവും  പള്ളിക്കലാറിന്റെ ഓളങ്ങളാൽ താളം പിടിക്കുകയും തീവണ്ടിയുടെ താരാട്ടിനാൽ തുള്ളി ചാടുകയും ചെയ്യുന്ന കല്ലേലിഭാഗം എന്ന കൊച്ചുഗ്രാമത്തിൽ അക്ഷര വെളിച്ചം വിതറി പരിലസിക്കുന്ന ഒരു മുത്തശ്ശിയാണ് എസ് എൻ . വി.എൽ. പി .എസ്. 
               1956 ഈ വിദ്യാലയം മൂന്ന് അധ്യാപകരും നൂറ് കുട്ടികളും ആയിട്ടാണ് പ്രവർത്തനമാരംഭിച്ചത്. യശഃശരീരനായ  തുറയിൽ ശ്രീ ഗോപിനാഥ് പണിക്കർ നൽകിയ സ്ഥലത്ത് ശ്രീ താച്ചയിൽ കുഞ്ഞുകൃഷ്ണൻ അവർകളുടെ മേൽനോട്ടത്തിൽ ഈ നാട്ടിലെ അഭ്യുദയകാംക്ഷികളുടെ സഹായത്തോടുകൂടിയാണ്ഇന്ന് ഈ കാണുന്ന വിദ്യാലയം അതിന്റെ ഉത്തുംഗ ശൃംഗത്തിൽ എത്തിയത്.ഈ വിദ്യാലയത്തിൽ നിന്ന് ആദ്യാക്ഷരങ്ങൾ കുറിച്ച പലരും ഇന്ന് സമൂഹത്തിലെ ഉന്നത തലങ്ങളിൽ പ്രശോഭിക്കുന്ന വ്യക്തിത്വങ്ങളാണ്.മറ്റു പൊതുവിദ്യാലയങ്ങളെ അപേക്ഷിച്ച് പ്രവർത്തന മികവോടെ തല ഉയർത്തി നിൽക്കുവാൻ ഇന്നും നമുക്ക് സാധിക്കുന്നുണ്ട്. കാരണം അർപ്പണമനോഭാവവും പരിചയ സമ്പന്നരുമായ ഒരു കൂട്ടം അധ്യാപകർ, കർമ്മശേഷിയും ഭാവനയും ആത്മാർഥതയുമുള്ള പിടിഎ, മാതൃ സമിതി അംഗങ്ങൾ, കെട്ടുറപ്പും ആത്മാർഥതയുമുള്ള സ്കൂൾ മാനേജ്മെൻറ്, സാമൂഹികപ്രതിബദ്ധതയും ഗുരുത്വം ഉള്ള പൂർവവിദ്യാർത്ഥികൾ, കർമ്മനിരതരായ രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ ആയ നാട്ടുകാർ, സമാന്തര വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമവും സഹകരണവും ഈ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കാൻ  സഹായിച്ചു കൊണ്ടിരിക്കുന്നു.