തെങ്ങേലി
തെങ്ങേലി, പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ളോക്കിൽ കുറ്റൂർ ഗ്രാമപഞ്ചായത്ത് ലാണ് സ്ഥിതി ചെയ്യുന്നത്. കുറ്റൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണിത്. 12.16 ചതുരശ്രമൈൽ വിസ്തൃതിയുണ്ട് കുറ്റൂർ പഞ്ചായത്തിന്. ആദ്യകാലത്ത് ഈ പഞ്ചായത്ത് കൊല്ലം ജില്ലയുടേയും, പിന്നീട് ആലപ്പുഴ ജില്ലയുടേയും ഭാഗമായിരുന്നു. ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കുറ്റൂർ വില്ലേജ് യൂണിയൻ ആയിട്ടാണ് ആദ്യം രൂപം കൊണ്ടത്. 1952-ൽ ആണ് ആദ്യമായി തെരഞ്ഞെടുപ്പിലൂടെയുള്ള പഞ്ചായത്തു ഭരണസമിതി നിലവിൽ വന്നത്.[2] പടിഞ്ഞാറ് കീത്തല മുതൽ കിഴക്കോട്ട ഓതറ ആൽത്തറവരേയും, തെക്ക് പമ്പാനദിയുടെ കൈവഴിയായ വരട്ടാറിന്റേയും, വടക്ക് മണിമലയാറിന്റെയും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന മലമ്പ്രദേശങ്ങളും, കുന്നിൻപുറങ്ങളും, ചരിവുതലങ്ങളും, വയലേലകളും ഉൾപ്പെടുന്ന ഗ്രാമമാണ് കുറ്റൂർ ഗ്രാമപഞ്ചായത്ത്. മൊത്തം ഭൂവിസ്തൃതി 1203 ഹെക്ടറാണ്. കുറ്റൂർ പഞ്ചായത്ത് തികച്ചും ഒരു കാർഷിക ഗ്രാമമാണ്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ എം.സി.റോഡിന്റെ കിഴക്കുവശം പൊതുവേ കുന്നിൻപ്രദേശവും പടിഞ്ഞാറുവശം സമതലപ്രദേശവുമാണ്.[2]