തുടർന്ന് വായിക്കൂ.....

Schoolwiki സംരംഭത്തിൽ നിന്ന്

എടത്തനാട്ടുകരയ‌ുടെ മ‍‍ണ്ണിൽ 1.7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങളിലായി 13 ക്ലാസ്സ് മുറികളും പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേകം കെട്ടിടവും നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബുണ്ട് , നിലവിലുള്ള കമ്പ്യൂട്ടർ ലാബിൽ 10 കംപ്യ‌ൂട്ടറ‌ുകള‌ും ഉണ്ട്. വിദ്യാലയത്തിൽ ജൈവവൈവിധ്യ പാർക്കുമുണ്ട്. നിലവിലുള്ള വൈദ്യുത കണക്ഷണു പുറമെ സൗരോർജ്ജ ഇൻവെർട്ടർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും യഥാസമയം അറിയിപ്പുകൾ നൽകുന്നതിനായി പബ്ലിക്ക് അഡ്രസ്സിംഗ് സിസ്റ്റം നിലവിലുണ്ട്.

പാചകപ്പുര

ശുചിത്വത്തിന്റെ ഉത്തമ മാതൃകയ്ക്ക് ഉദാഹരണമാണ് ഈ വിദ്യാലയത്തിന്റെ പാചകപ്പുര. ഇവിടെ പാചകത്തൊഴിലാളികൾ സേവനം അനുഷ്ഠിച്ചുവരുന്നു. മുഴുവൻ ഭക്ഷണപദാർത്ഥങ്ങളും എൽ.പി.ജി. ഗ്യാസ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. എല്ലാ ക്ലാസ്സിലും ഭക്ഷണപദാർത്ഥങ്ങൾ സുലഭമായി വിളമ്പാനുള്ള പാത്രങ്ങളും ഇവിടെയുണ്ട്. വളരെ രുചികരമായ ഭക്ഷണം നൽകിക്കൊണ്ട് കാലാകാലങ്ങളായി ഇന്നും യാതൊരുവിധ മങ്ങലുമേൽക്കാതെ പാചകപ്പുര പ്രവർത്തിച്ചുവരുന്നു. എല്ലാ ആധുനിക സൗകര്യങ്ങളും നിറഞ്ഞതാണ് ഇവിടത്തെ പാചകപ്പുര.

"https://schoolwiki.in/index.php?title=തുടർന്ന്_വായിക്കൂ.....&oldid=1424303" എന്ന താളിൽനിന്ന് ശേഖരിച്ചത്