തുടർന്ന് വായിക്കാം . . .
ഭക്ഷണ വിതരണത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി വിശാലമായ ഊട്ടുപുര വിദ്യാലയത്തിനുണ്ട്. ആവശ്യാനുസരണം ചുടുവെള്ളം വിദ്യാലയത്തിൽ ലഭ്യമാണ്. കൈറ്റ് കണ്ണൂരിന്റെ പൈലറ്റ് പ്രോജക്റ്റിൽ ഉൾപ്പെടുത്തി വിപുലീകരിച്ച ഐ ടി ലാബും LP, UP വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം സ്മാർട്ട് ഹാളുകളും ഇവിടെയുണ്ട്. സമഗ്ര ശിക്ഷ കണ്ണൂർ അനുവദിച്ച ശാസ്ത്രപാർക്കും മികച്ച ശാസ്ത്ര ലാബും പഠന പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നു. മൂവായിരത്തിലേറെ പുസതകങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിന്റെ മറ്റൊരു അഭിമാനമാണ്. കൂടാതെ എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികളും പ്രവർത്തിക്കുന്നു.എൽ.പി.വിഭാഗത്തിനും യു.പി.വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്മാർട്ട് ക്ലാസ് മുറികൾ വിദ്യാലയത്തിനുണ്ട്. ഒപ്പം മുപ്പതോളം കമ്പ്യൂട്ടറുകൾ സജ്ജീകരിച്ച, വൈഫൈ കണക്റ്റിവിറ്റിയുള്ള ഐ.ടി ലാബും വിദ്യാലയത്തിന് സ്വന്തമാണ്. സയൻസ് പാർക്ക്, സയൻസ് ലാബ് എന്നിവ ആകർഷകമാണ്. ബഹുമാനപ്പെട്ട കായികവകുപ്പ് മന്ത്രി ശ്രീ ഇ പി ജയരാജൻ തന്റെ ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ച വിശാലമായ കളിസ്ഥലം വോളീബോൾ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട്, ഷട്ടിൽ കോർട്ട് ഉൾപ്പെടുന്നതാണ്.