തുടർന്നു വായിക്കുക.
അഞ്ചാംതരം വരെ ക്ലാസ്സുകളോടുകൂടിയ സ്കൂൾ ശ്രീ ചാമപ്പറമ്പിൽ അയപ്പുവേട്ടൻ സർക്കാരിലേക്ക് വിട്ടു കൊടുത്തതോടെ പൂർണ്ണമായ സർക്കാർ സ്കൂളായി മാറി .ദീർഘകാലം ഹെഡ്മാസ്റ്ററായി സേവനമനുഷ്ഠിച്ച ശ്രീ പാണേക്കാട്ട് ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഇതിനെയൊരു യു .പി സ്കൂളാക്കിയത് .1963-64ലാണ് ഇവിടുത്തെ ആദ്യ ഏഴാം ക്ലാസ് ബാച്ച് പുറത്തിറങ്ങിയത് .തുടക്കം മുതൽ തന്നെ ഉന്നത നിലവാരം പുലർത്താൻ കഴിഞ്ഞ നമ്മുടെ സ്കൂൾ കൂടുതൽ മികവോടെ പ്രവർത്തിച്ചു വരുന്നു .