തിരുവാൽ യു. പി. സ്കൂൾ/അക്ഷരവൃക്ഷം/ലോകം ഭയക്കുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം ഭയക്കുന്നത്

ചൈനയിലെ വുഹാ നിൽ പൊട്ടിപ്പുറപ്പെട്ട് ഇന്ന് ലോക രാജ്യങ്ങളെ മുഴുവൻ വിറപ്പിച്ച് നാശത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മാരകമായ അവസ്ഥ നമ്മെ ഭയപ്പെടുത്തുകയാണ്. ഈ ഒരവസ്ഥ നാം അതിജീവിക്കേണ്ടിയിരിക്കുന്നു. പ്രതിരോധ മരുന്നുകൾ കണ്ടെത്താൻ കഴിയാത്തത് കൊണ്ടു തന്നെ നമ്മുടെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇതൊരു വെല്ലുവിളിയാണ്. ഈയവസരത്തിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ നാം അഭിനന്ദിച്ചേ മതിയാകൂ.

അമേരിക്കയെ പോലുള്ള വികസിതരാജ്യങ്ങൾ വരെ ഈ വൈറസിന് മുന്നിൽ മുട്ട് മടക്കിയിരിക്കയാണ്. അവരുടെ ആരോഗ്യരംഗം അത്രയ് യ്ക്ക് സുസജ്ജമല്ല എന്നത് തന്നെയാണ് ഇതിന് കാരണം. ശുചിത്വവുംവികസനവും സൗകര്യങ്ങളും ഏറെയുണ്ടെന്ന് നാം വിശ്വസിക്കുന്ന പല രാജ്യങ്ങളിലും ഈ വൈറസിന്റെ വാപനം വളരെയേറെയാണ്. ഒരാളിൽ നിന്ന് തന്നെ വളരെയേറെ പേർക്ക് വ്യാപിക്കുന്നതാണല്ലോ ഈ രോഗത്തിന്റെ പ്രത്യേകത അത് കൊണ്ട് തന്നെ ക്വാറന്റൈനും ഐസൊലേഷനും വഴിയേ ഇതിനെ പ്രതിരോധിക്കാനാവൂ. സാമൂഹിക അകലം പാലിക്കുകയും ഹാന്റ് വാഷ് ഉപയോഗിച്ച് കൈ കഴുകുകയും സാനിറ്ററൈസ് ചെയ്യുകയും സാമൂഹിക ഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുകയും ചെയ്ത് നമുക്കിതിനെ ഒരു പരിധി വരെ നിയന്ത്രിക്കാം . സാമൂഹികവ്യാപനം തടയാൻ നമ്മുടെ രാജ്യം പ്രഖ്യാപിച്ചിട്ടുള്ള lockdown ഓരോരുത്തരും സമൂഹത്തോടുള്ള ഉത്തരവാദിത്തമായി കണ്ട് അനുസരിക്കേണ്ടതാണ്. സാമൂഹിക നന്മ ചെയ്യാനുള്ള ഒരവസരമായി ഇതിനെ കാണാം. നമ്മുടെ സംസ്ഥാനം എടുത്ത മുൻകരുതലുകളും ആരോഗ്യരംഗത്തുള്ളവരുടെ ആത്മാർത്ഥമായ സേവനങ്ങളും അഭിനന്ദനമർഹിക്കുന്നവ തന്നെ.

ഈ ഒരവസ്ഥയും നമ്മൾ മറികടക്കും. ഭയപ്പെടേണ്ട. ജാഗ്രതയാണാവശ്യം.

ദേവനന്ദ. പി
7 എ തിരുവാൽ യു പി സ്കൂൾ ,എലാങ്കോട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം