തിരുവട്ടൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഓർമ്മ
ഓർമ്മ
ഫെബ്രുവരി 29 ഇന്ന് എൽ എസ്‌എസ്.പരീക്ഷ നടക്കുകയാണ്. ഇരിങ്ങൽ യു പി സ്കൂളിലാണ് പരീക്ഷ .തലേദിവസം ടീച്ചർ പറഞ്ഞത് പോലെ ഞാൻ രാവിലെ എഴുന്നേറ്റ് പഠിച്ചു. ഉമ്മ എനിക്ക് കുറേ കാര്യങ്ങൾ പറഞ്ഞുതന്നു .എട്ട് മണിയോടെ ഞാനും എന്റെ കൂട്ടുകാരായ ജാസിമും റാനിഹും കൂടി സ്കൂളിലേക്ക് പോയി പോകുന്നേരം എന്റെ പ്രാവുകളുടെ കൂട് തുറന്ന് അവരോട് യാത്ര പറഞ്ഞാണ് ഞാൻപോയത്.കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ 23 കുട്ടികളെയും കൊണ്ട് സ്കൂൾവാൻ ഇരിങ്ങൽ സ്കൂളിലേക്ക് പുറപ്പെട്ടു.10മണിക്ക് പരീക്ഷ ആരംഭിച്ചു. പരീഷകഴിഞ്ഞു വൈകുന്നേരം നാലിന് വീട്ടിലേക്ക് മടങ്ങി. തിരിച്ചുവരുമ്പോൾ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു.പരീക്ഷ കഴിഞ്ഞതിന്റെ ആശ്വാസ മുണ്ടായിരുന്നു എല്ലാവർക്കും.ഞങ്ങൾ പാട്ടുപാടിയും കളിച്ചും ചിരിച്ചുമാണ് വന്നത് .വീട്ടിലെത്തിയപ്പോൾ ഉമ്മ എന്നോട് പറഞ്ഞു.ഷാദി ഞാൻ ഒരു കാര്യം പറയാം നീ വിഷമിക്കരുത് .നിന്റെ വെള്ളരിപ്രാവിനെ പൂച്ച കടിച്ചു .കേട്ടപാടെ ഞാൻ പ്രാവിനടുത്തെയ്ക്ക് ഓടി പ്രാവിനെ കണ്ട് എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. കൂട്ടത്തിൽ ഭംഗിയുള്ള വെള്ളരിപ്രാവ് രക്തവും ,ഉമ്മ പുരട്ടിയ മഞ്ഞളും കൊണ്ട് വികൃതമായിരിക്കുന്നു.ഞാൻ ഫില്ലറിൽ വെള്ളം വായിൽ ഒഴിച്ചുകൊടുത്തു. കഴുത്തിന് മുറിവുള്ളത് കാരണം സ്വന്തമായി വെള്ളം കുടിക്കാൻ കഴിയില്ല.ഉമ്മ എന്നോട് പലതും പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും എന്റെ സങ്കടം മാറിയില്ല.പിറ്റേന്ന് രാവിലെ പ്രാവിന്റെ അടുത്ത് പോയിനോക്കിയപ്പോൾ ഇടക്ക് കണ്ണുതുറക്കാനും എഴുന്നേറ്റു നിൽക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല.ഞാൻ കുറേസമയം അവിടെ ഇരുന്നു വെള്ളം വായിൽ ഒഴിച്ചു കൊടുത്തു.പിന്നെഞാൻ സ്കൂളിലേക്ക് പോയി.ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ മനസ്സിൽ മുഴുവൻ പ്രാവായിരുന്നു.വൈകുന്നേരം വന്ന ഉടനെ ഞാൻ പ്രാവിനടുത്തേക്ക് ഓടി അവിടെ കണ്ട കാഴ്ച എനിക്ക് സഹിക്കാൻ പറ്റിയില്ല എന്റെ വെള്ളരിപ്രാവ് എന്നെ വിട്ട്പോയിരിക്കുന്നു .നാല് വർഷത്തിൽ ഒരിക്കൽ വിരുന്ന് വരുന്ന ഫെബ്രുവരി 29 എനിക്ക് എന്നും വേദനിക്കുന്ന ഓർമ്മയായിരിക്കും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം