താൾ മാതൃക/മറ്റ്ക്ലബ്ബുകൾ
ഈ വർഷത്തെ യു പി , എച്ച് എസ് , ക്ലാസുകൾ നവംബറിൽ ആരംഭിച്ചു. കുട്ടികളുടെ പഠനനിലവാരം അറിയുവാൻ ലോക്ക്ഡൗൺ കാലത്തെ അവരുടെ അനുഭവങ്ങൾ ഇംഗ്ലീഷിൽ വിവരിക്കുവാൻ പറഞ്ഞു . ഇംഗ്ലീഷിലുള്ള അഭിരുചി അറിയുവാൻ ഇത് സഹായിച്ചു . ഇതു കൂടാതെ റീഡിങ് ടെസ്റ്റും ,സ്പെല്ലിങ് ടെസ്റ്റും നടത്തി ന്യൂസ് പേപ്പർ നിർമ്മാണം , കൊളാഷ് , മാഗസിൻ നിർമ്മാണം സ്കിറ്റ് എന്നിവ അസൈൻമെന്റുകളായി കൊടുക്കുകയും ചെയ്തു . ഇംഗ്ലീഷിനോടുള്ള താല്പര്യം കൂട്ടുവാൻ ഇത് ഉപകരിച്ചു . ഹലോ ഇംഗ്ലീഷ് പ്രൊജെക്ടിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും അവരുടെ ആത്മവിശ്വാസവും പഠനതാല്പര്യവും മെച്ചപ്പെടുത്തുവാൻ ഇത് ഉപകരിക്കുന്നുണ്ട്.