താഴെപള്ളി ഭാഗം ജെ ബി എസ്/ചരിത്രം
വടകര താഴങ്ങാടിയിൽ താഴപ്പള്ളിയുടെ സമീപത്ത് ഓലമേഞ്ഞ ഷെഡ്ഡിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ച വിദ്യാലയം അഗ്നിക്കിരയായതിനെതുടർന്ന് 1935-ൽ വിദ്യാലയം ഇന്നും സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും മനാറുൽ ഇസ്ലാം സഭയുടെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിത്തുടങ്ങി.ആദ്യകാലഘട്ടത്തിൽ 5- ക്ലാസ് വരെ ക്ലാസ് ഉണ്ടായിരുന്നു.1962ൽ 5- ക്ലാസ് എൽ.പി. വിഭാഗത്തിൽ നിന്നും എടുത്തുമാറ്റപ്പെട്ടതു മുതൽ 4-ക്ലാസ് വരെയിളള എൽ. പി. വിദ്യാലയമായി പ്രവർത്തിക്കുന്നു.വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെതുടർന്ന് ക്ലാസുകളുടെ എണ്ണം വർദ്ധിച്ചു തുടങ്ങി.1963ൽ 5ഉം 1975ൽ 6ഉം 1978ൽ 7ഉം 1980ൽ 8ഉം 1982ൽ 9ഉം 1986ൽ 11ഉം 2007ൽ 12ഉം എന്ന ക്രമത്തിൽ ക്ലാസുകൾ പ്രവർത്തിച്ചുവന്നു. സൗകര്യം മെച്ചപെടുത്തുന്നതിന്റെ ഭാഗമായി 1986ൽ 15.65 5.9ന് കെട്ടിടവും 2007ൽ 16.60 6.35ന് കെട്ടിടവും 2013ൽ 19.84 7ന് പുതിയ കെട്ടിടവും നിർമ്മിച്ച് ക്ലാസ് സൗകര്യം മെച്ചപെടുത്തി പാചകപ്പുര,ടോയിലറ്റ് സൗകര്യങ്ങ എന്നിവയും ആവശ്യത്തിന് നിർമ്മിച്ച് സൗകര്യങ്ങൾ മെച്ചപെടുത്തി.
2004ൽ സർക്കാർ അംഗീകാരത്തോടെ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ബാച്ചും ആരംഭിച്ചു. എം ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എം. യു. എം ഹൈസ്കുളിൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് മീഡിയത്തിൽ തുടർന്നു പഠിക്കാനുളള അവസരം ഒരുക്കി. ഇംഗ്ലീഷ് മീഡിയം ഫസ്ററ് ബാച്ചിനു തന്നെ എസ്.എസ്.എ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കാനും കഴിഞ്ഞു. വിദ്യാലത്തിൽ 1990 മുതൽ ആരംഭിച്ച പ്രി പ്രൈമറി ക്ലാസുകൾ നല്ല നിലവാരത്തിൽ പ്രവർത്തിച്ചു വരുന്നു.പ്രി പ്രൈമറി ഉൾപ്പെടെ 525ഓളം കുട്ടികൾ വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നു. കെ.കെ മാതു ടീച്ചർ,ടി നാണിക്കുട്ടിഅമ്മ ടീച്ചർ,കെ വി മമ്മു മാസ്ററർ,ജാനകി ടീച്ചർ,പി.മമ്മു മാസ്ററർ ,ഇ.അസീസ് മാസ്ററർ ,കെ അബ്ദുറഹിമാൻ മാസ്ററർ ,സി .കെ.യൂസഫ് മാസ്ററർ ,സി എച്ച് പ്രഭാകരൻ മാസ്ററർ, വി വി ഫക്രുദ്ദീൻ മാസ്റ്റർ തുടങ്ങിയ അധ്യാപകർ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.2018 മുതൽ എം അബ്ദുസ്സലാം മാസ്ററർ പ്രധാനാധ്യാപകനായും ടി കെ കുഞ്ഞബ്ദുല്ലസീനിയർ അസ്സിസ്റ്റന്റായും തുടരുന്നു. എൽ. പി വിഭാഗത്തിൽ വടകര സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം പഠനനിലവാരത്തിലും കല, കായിക പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തിവരുന്നു.