തലവടി എഡി യു പി എസ്/Say No To Drugs Campaign
എഡി യുപിഎസ് തലവടി 2022-23 ലഹരി വിരുദ്ധ പ്രവർത്തന റിപ്പോർട്ട്
06/10/22 ൽ ലഹരി വിരുദ്ധ പ്രചാരണയജ്ഞത്തിന്റെ തലവടി ഉപജില്ല ഉദ്ഘാടനവും ഗാന്ധിജയന്തി വാരാഘോഷവും നടത്തി. ബഹുമാനപ്പെട്ട
എ ഇ ഒ, ശ്രീ സന്തോഷ് കെ ചടങ്ങിൽ സ്വാഗത കർമ്മം നിർവഹിച്ചു. ബഹുമാനപ്പെട്ട തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗായത്രി ബി നായർ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജിൻസി ജോളി ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് ശ്രീമതി ബിനു ഐസക് രാജു (ജില്ലാ പഞ്ചായത്ത് അംഗം), ശ്രീ അജിത് കുമാർ പിഷാരത് (ബ്ലോക്ക് പഞ്ചായത്ത് അംഗം), ശ്രീമതി ബിനു സുരേഷ് (വാർഡ് മെമ്പർ), ശ്രീ ജയകൃഷ്ണൻ എ ജി (ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ തലവടി) , ശ്രീ ജയകുമാർ ജി സ്കൂൾ മാനേജർ എന്നിവർ ആശംസ അർപ്പിച്ചു. തുടർന്ന് മാധ്യമപ്രവർത്തകനായ ബി ഹരികുമാർ
ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും നൽകി. ശ്രീമതി ജയശ്രീ ആർ നായർ (എച്ച് എം എ ഡി യുപിഎസ് തലവടി )നന്ദി പ്രകാശിപ്പിച്ചു.
10/10/22 ൽ പൂർവ വിദ്യാർത്ഥിയും എക്സൈസ് ഓഫീസറും ആയ ശ്രീ. അരുൺ സ്കൂളിൽ എത്തുകയും ലഹരി പദാർത്ഥങ്ങളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. ഇതേ തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറുകയുണ്ടായി.
14/10/2022 ൽ എടത്വ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ജാഗ്രത സമിതി രൂപീകരിച്ചു. തുടർന്ന് എടത്വാ സി ഐ കെബി ആനന്ദ് ബാബുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ഈ ക്ലാസ്സിൽ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിൽ ലഹരിക്കെതിരെ നടത്തിയ പോരാട്ടകഥകൾ പങ്കുവെച്ചു.
ബഹുമാനപ്പെട്ട എ ഇ ഒ യുടെ അറിയിപ്പ് പ്രകാരം ഒക്ടോബർ 24 ദീപാവലി ദിവസം-ലഹരിയ്ക്ക് എതിരെ ദീപം തെളിയിച്ചു. എല്ലാം കുട്ടികളും, അധ്യാപകരും അനധ്യാപകരും അവരവരുടെ വീടുകളിൽ ദീപം തെളിയിച്ച ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പിൽ പങ്കുവെച്ചു.
എസ്. ആർ ജി മീറ്റിങ്ങിൽ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ കേരളപ്പിറവിയോട് അനുബന്ധിച്ച് നവംബർ ഒന്നാം തീയതി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു.