തനത് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന്റെ കാര്യത്തിലും കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും ഒരു സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതെങ്ങനെയെന്ന ചിന്തയിൽ നിന്നാണ് Dish wash,ലോഷൻ എന്നിവ കുറഞ്ഞ ചെലവിൽ സ്കൂളിൽ നിർമ്മിക്കുക എന്നത്.

സ്വയംതൊഴിൽ കണ്ടെത്താനും ഏർപ്പെടാനുമുള്ള സംഘടനാശേഷി, നേതൃത്വഗുണം ഉത്തരവാദിത്വ ബോധം തുടങ്ങിയ കഴിവുകൾ വളർത്തുക, സമൂഹത്തിലേക്കിറങ്ങിച്ചെന്ന് ഉൽപ്പാദനവിപണന മേഖലകളിൽ ഇടപെടാനുള്ള സങ്കോചം മാറ്റുക   ഇവയായിരുന്നു ലക്ഷ്യങ്ങൾ.

രക്ഷകർത്താക്കൾ ഇത് സന്തോഷത്തോടെ സ്വീകരിക്കുകയും വാർഡ്മെമ്പർ, PTA പ്രസിഡന്റ്, അധ്യാപക പ്രതിനിധി, കുട്ടികളുടെ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റി കൂടി പ്രവർത്തനം ആസൂത്രണം ചെയ്യുകയും ചെയ്തു.

ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പരിചയസമ്പന്നരോട് ചോദിച്ചു മനസിലാക്കി ആദ്യഘട്ടം 5, 6, 7 ക്ലാസ്സുകളിലെ കുട്ടികൾക്ക് പരിശീലനം നൽകി.കുട്ടികൾ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യുണ്ട് എന്ന് അദ്ധ്യാപകർ വിലയിരുത്തൽ നടത്തുന്നു. ഡിഷ് വാഷിന് വിപണി കണ്ടെത്തുന്നതിന്

PTA യുടെ സഹകരണം ഉണ്ടായി എന്നത് ശ്രദ്ധേയമാണ്. വില്പനയുടെ ചുമതല ഒരു അധ്യാപികയ്ക്കും കുട്ടികളുടെ രണ്ട് പ്രതിനിധികൾക്കും കൊടുത്തു.  ലാഭം ചെറുതെങ്കിലും അത് തിരിച്ചറിയുന്നതിനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു. പ്രവർത്തനം ഇനിയും വിപുലീകരിക്കാൻ ശ്രമിക്കുണ്ട്. ഇപ്പോഴും ഈ പ്രവർത്തനം സ്കൂളിൽ സജീവമായി നടക്കുന്നു. അതിൽ നിന്ന് കിട്ടുന്ന വരുമാനം കുട്ടികൾക്കും സ്കൂളിനും കൂടി പ്രയോജനപ്പെടുത്തുന്നുണ്ട്.

"https://schoolwiki.in/index.php?title=തനത്_പ്രവർത്തനങ്ങൾ&oldid=1648583" എന്ന താളിൽനിന്ന് ശേഖരിച്ചത്