തണൽ മരം

Schoolwiki സംരംഭത്തിൽ നിന്ന്

തണൽ മരം

പപ്പു പാവപെട്ട വീട്ടിലെ കുട്ടിയായിരുന്നു. വിദ്യാലയത്തിൽ നിന്ന് എപ്പോഴും  കളിയാക്കലുകൾ ആയിരുന്നു അവന്.

ഒരു ദിവസം അവൻ വിദ്യാലയത്തിൽ പോകുന്നവഴിയിൽ തണുത്തു വിറച്ചു വളരെ ക്ഷീണിച്ച ഒരു വൃദ്ധയെ കണ്ടു. അവൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന ചോറുപൊതി വൃദ്ധക്ക് മുമ്പിൽ നീട്ടി. വളരെ വേഗത്തിൽ പൊതിയിലെ ഭക്ഷണം മുഴുവനും കഴിച്ചു തീർത്തു. നെറ്റി തൊട്ടു നോക്കി. നല്ല ചൂടുണ്ടായിരുന്നു. കയ്യിലുള്ള വെള്ളം കൊടുത്തു. വൃദ്ധ കുടിച്ചതിനു ശേഷം അവന്റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു "മോൻ മിടുക്കനാണ്".പപ്പു വിദ്യാലയത്തിലേക്ക് മടങ്ങി. പിറ്റേദിവസം അവൻ വൃദ്ധയെ കാണാൻ ഓടിവന്നു. അവനെ കണ്ടതും വൃദ്ധ ചിരിച്ചുകൊണ്ട് അവന്റെ ബാഗിലേക്കു നോക്കി. പപ്പു വേഗം ചോറുപൊതി എടുത്തു കൊടുത്തു. പെട്ടെന്ന് വൃദ്ധയുടെ കണ്ണ് നിറഞ്ഞു. "കഴിച്ചോളൂ"അവൻ പറഞ്ഞു. കഴിക്കുന്നതിനിടെ ഇടയ്ക്കിടെ വൃദ്ധ അവനെ നോക്കുന്നുണ്ടായിരുന്നു. " "പേരെന്താ"വൃദ്ധ ചോദിച്ചു "പപ്പു"അവൻ മറുപടി നൽകി. വിദ്യാലയത്തിൽ എത്തിയ അവനെ വൈകിയതിനു ലീല ടീച്ചർ വഴക്കു പറഞ്ഞു. വൈകുന്നേരം അവൻ കുടുക്കയിൽനിന്നു 10 രൂപാ എടുത്ത്  തേൻമിട്ടായി വാങ്ങി. വൃദ്ധക്ക് കൊടുത്തു. അമ്മയുടെ സാരി ധരിക്കാനായി കൊണ്ട് കൊടുക്കുകയും ചെയ്തു.

ഒരു ദിവസം പപ്പു വരുമ്പോൾ വൃദ്ധ ഒരു ഞാവൽമരത്തിന്റെ ചുവട്ടിൽ വീണു കിടക്കുന്നു പപ്പു കുലുക്കിനോക്കിയിട്ടും എഴുന്നേൽക്കുന്നില്ല. വൃദ്ധ മരിച്ചു എന്ന് അവനു മനസ്സിലായി. എന്നും ആ ഞാവൽമരത്തിന്റെ ചുവട്ടിൽ വന്നിരിക്കുമായിരുന്നു അവൻ. വൃദ്ധയുടെ ഓർമ മരമായി ഞാവൽമരം.....

അനശ്വര  7  ബി

"https://schoolwiki.in/index.php?title=തണൽ_മരം&oldid=1467249" എന്ന താളിൽനിന്ന് ശേഖരിച്ചത്