ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ/അക്ഷരവൃക്ഷം/പ്രവാസി
പ്രവാസി
ഭീതിയുടെ വിചാരണയ്ക്കു നിൽക്കുന്ന നേരത്തായിരുന്നു നാട്ടിൽ നിന്നുള്ള വിളി. അവൻ ചാടിയെഴുന്നേറ്റു ഫോണെടുത്തു. എല്ലാവരും സുരക്ഷിതരല്ലേയെന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു. ഒടുക്കത്തിലെ കുരുക്ഷേത്രത്തിലായിരുന്നു വിളിയുടെ പൊരുളെന്തെന്ന് മനസ്സിലായത്. കണ്ണുകൾ ഈറനുടുത്തു. നീറിയ ചൂടിൽ വെന്തുരുകിയപ്പോഴും നാട്ടിയിരുന്ന കണ്ണുകളിലേക്ക് വിശപ്പിന്റെ സപ്തധാതുക്കളെ ധാരയ്ക്കുമേൽ ധാരയാക്കിയപ്പോഴും നെഞ്ചിൽ തുടിക്കുന്ന ജീവിതത്തെ അറബിക്കടലിന്റെ ഏഴാം കോണിലേക്ക് പകുത്തു നൽകിയ ആത്മ നൊമ്പരത്തിന്റെ ഒടുക്കപ്പെടാത്ത അലർച്ചകളായി ആ കണ്ണീർ നിലം പൂകി. ആ ദൈന്യതയിൽ തന്റേതാക്കപ്പെട്ട പച്ചമണ്ണിന്റെ ഗന്ധമുണ്ടായിരുന്നു, നൈമിഷിക നേരത്തേക്ക് ഒടുക്കപ്പെട്ട പ്രവാസികളുടെ തീരാത്ത അലയൊലിയും......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |