ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പരിസ്ഥിതി ക്ലബ്ബ്
വിദ്യാർത്ഥികളിൽ പരിസ്ഥിതിബോധം ഉണ്ടാക്കുന്നതിനും അർത്ഥവത്തായ പരിസ്ഥിതി പ്രവർത്തനങ്ങളിൽ അവരെ സജീവ പങ്കാളികളാക്കുന്നതിനും വേണ്ടി സ്കൂളുകളിൽ രൂപീകരിച്ച സംഘടനയാണ് പരിസ്ഥിതി ക്ലബ്ബ്.വിദ്യാർത്ഥികൾ അവർ ജീവിക്കുന്ന പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനായി വനവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നത്.പരിസ്ഥിതിയെ സൂക്ഷ്മമായി നിരീക്ഷിക്കൽ,പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയുക,അവ രേഖപ്പെടുത്തൽ,സെമിനാറുകൾ,സംവാദങ്ങൾ,പഠനക്ലാസ്സുകൾ സംഘടിപ്പിക്കൽ എന്നിവ ക്ലബ്ബിന്റെ ലക്ഷ്യങ്ങളിൽപ്പെടുന്നു.
"ലോകപരിസ്ഥിതി ദിനം- പരിസ്ഥിതി ദിനമായ 2015 ജൂൺ 5ന് ഇക്കോ ക്ലബ്ബിന്റെ(പരിസ്ഥിതി ക്ലബ്ബ്) പ്രവർത്തനമാരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. അന്നേ ദിനം തന്നെ വിദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ, ലോഗോ എന്നീ മത്സരങ്ങൾ നടത്തി വിദ്യാർത്ഥികളെ അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികൾ പല തരത്തിലുള്ള കൃഷികൾ ചെയ്തു.ഇക്കോ ക്ലബ്ബ് കൺവീനർ - എസ്.സിന്ധു.
ഇക്കോ ക്ലബ്ബ് പ്രവർത്തനം 2021
ഇക്കോ ക്ലബ്ബ് ചുമതല (ഹൈസ്കൂൾ വിഭാഗം) - എ.എം.കൃഷ്ണൻ
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം ഓൺലൈനായി വിവിധ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. "സുന്ദർലാൽ ബഹുഗുണ അനുസ്മരണവും, സുഗതകുമാരി ഗാനാലാപനവും"എന്ന പേരിലുള്ള പരിസ്ഥിതി ദിനാഘോഷം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി വിഷയ കൺവീനറും, എളേരിത്തട്ട് ഇ.കെ നയനാർ മെമ്മോറിയൽ ഗവ.കോളേജ് മുൻ പ്രിൻസിപ്പാളുമായിരുന്ന ശ്രീ.ഗോപാലൻ മാസ്റ്റർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീ.ഗണേശൻ എം.അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സ്വാഗതവും രസിത ടീച്ചർ നന്ദിയും പ്രകടിപ്പിച്ചു. പ്രീ പ്രൈമറി, എൽ.പി, യു.പി, ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്കായി മരതൈ നടൽ, എന്റെ മരം, എന്റെ മരം കുറിപ്പ്,പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, ചിത്രരചന, പതിപ്പ് നിർമ്മാണം, സുന്ദർലാൽ അനുസ്മരണം, സുഗതകുമാരി ഗാനാലാപം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി.
ആസാദി കാ അമൃത മഹോത്സവ് - ഇക്കോ ക്ലബ്ബ് പ്രവർത്തനം - രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ ഭാരത് കാ അമൃത് മഹോത്സവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് - ദേശീയ ഹരിത സേന ഇക്കോ ക്ലബ്ബുകളുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി,ഗ്രീൻ ഗുഡ് ഡീഡ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും NGC ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്താൻ നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 മുതൽ ആഗസ്ത് 5 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കൊവിഡ് മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വച്ചുതന്നെ വിവിധ പരിപാടികളിൽ പങ്കാളികളായി.വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെയാടെയാണ് പരിപാടികളിൽ പങ്കെടുത്ത് ഫോട്ടോകളും വീഡിയോകളും പ്രസന്റേഷനുകളും റിപ്പോർട്ടുകളും അയച്ചു തന്നത്.
പ്രവർത്തന റിപ്പോർട്ട് ചുരുക്കത്തിൽ
ക്രമ നമ്പർ | തീയതി / ദിവസം | നടത്തിയ പ്രവർത്തനം |
---|---|---|
1 | ജൂലൈ 31- ഒന്നാം ദിനം | ഊർജ്ജ സംരക്ഷണപ്രവർത്തനങ്ങൾ -
1. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിലെ ലൈറ്റിംഗ് കാര്യക്ഷമമാക്കുന്നതിന് വീടുകളിലെ ബൾബുകൾ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അവരുടെ സഹായത്തോടെ ഹോൾഡറിൽ നിന്നും ഊരി തുടച്ച് വൃത്തിയാക്കി.വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ അവയുടെ സർവ്വീസ് യഥാസമയം ചെയ്യാൻ രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. 2. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രസന്റേഷൻ, പോസ്റ്റർ എന്നിവ തയ്യാറാക്കി സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലും ക്ലാസ്സ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. 3. ഊർജ്ജ സംരക്ഷണ ബോധവൽക്കരണത്തിനായി ഹയർസെക്കന്ററി വിഭാഗം ഫിസിക്സ് അധ്യാപകൻ പത്മനാഭൻ മാസ്റ്റർ ക്ലാസ്സെടുത്തു. |
2 | ആഗസ്ത് 1- രണ്ടാം ദിനം | ഡ്രൈ ഡേ ആചരണം :-
1. ഡ്രൈ ഡേ ആചരിച്ചു.കൊതുകുകൾ വളരാൻ സാധ്യതയുള്ള വീടിന്റെ പരിസരവും മറ്റും വൃത്തിയാക്കുകയും വെള്ളം കെട്ടിക്കിടക്കുന്ന ചിരട്ടകൾ,കുപ്പികൾ എന്നിവ കണ്ടെത്തി വെള്ളം ഒഴിവാക്കി.പ്രവർത്തനത്തിന്റെ ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ ഷെയർ ചെയ്തു. |
3 | ആഗസ്ത് 2- മൂന്നാം ദിനം | അടുക്കള മലിന്യങ്ങളുടെ നിർമാർജ്ജനത്തിനായി വീട്ടിൽ മണ്ണിരകമ്പോസ്റ്റുകളും പൈപ്പ് കമ്പോസ്റ്റുകളും തയ്യാറാക്കി. പ്രവർത്തനത്തിന്റെ ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ ഷെയർ ചെയ്തു. |
4 | ആഗസ്ത് 3- നാലാം ദിനം | 1. വീട്ടിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് കഴുകി വൃത്തിയാക്കി പഞ്ചായത്ത് തല ഹരിതസേനയെ ഏൽപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.പ്രവർത്തനത്തിന്റെ ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ ഷെയർ ചെയ്തു. |
5 | ആഗസ്ത് 4- അഞ്ചാം ദിനം | 1. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഉപയോഗിക്കാനായി പേപ്പർ ബാഗുകൾ,തുണി സഞ്ചികൾഎന്നിവ തയ്യാറാക്കി.
2. പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് പൂക്കൾ നിർമ്മിച്ചു. 3. പ്ലാസ്റ്റിക് പേനകൾക്ക് പകരം പേപ്പർ പേനകൾ നിർമ്മിച്ചു.പ്രവർത്തനത്തിന്റെ ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ ഷെയർ ചെയ്തു. |
6 | ആഗസ്ത് 5- ആറാം ദിനം | 1. യോഗ / വ്യായാമം എന്നിവ ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത് അയച്ചു തന്നു.ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചു.
2. ഈ കൊവിഡ് കാലത്ത് വീട്ടിലിക്കുന്ന കുട്ടികളും മുതിർന്നവരും രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധിപ്പിക്കുന്ന പ്രസന്റേഷനുകളും വീഡിയോകളും തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. |
16.09.2021 - ഓസോൺ ദിനാചരണം
ഓസോണിനായി ഒരു മരം:കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു.
കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ പരിസ്ഥിതി ക്ലബിന്റെയും എസ് .പി .സി യുടെയും നേതൃത്വത്തിൽ 2021 സെപ്റ്റംബർ പതിനാറ് ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു . ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനോടൊപ്പം വരും തലമുറയ്ക്കായുള്ള കരുതലിനുമാണ് ഫലവൃക്ഷത്തെകൾ നട്ടത്. ഹെഡ്മിസ്ട്രസ് ഇ. സനിത വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ പതിനാറിന്റെ ഓർമ്മയ്ക്ക് പതിനാറ് ഫലവൃക്ഷത്തെകളാണ് നട്ടത്. ഇക്കോ ക്ലബ്ബ് കോ ഓർഡിനേറ്റർ എ.എം.കൃഷ്ണൻ , അധ്യാപകരായ കെ ജനാർദ്ദനൻ , സതീശൻ പി ,ഹരീഷ് പി , പി.വി ഗീത, സുകുമാരൻ കെ.വി , ബിജു തോമസ്, രതീഷ് മാവുവളപ്പിൽ ഓഫീസ് സ്റ്റാഫ് ഗീത എന്നിവരും വൃക്ഷത്തെ കൾ നട്ട് പരിപാടിയിൽ സംബന്ധിച്ചു.
-
ഫലവൃക്ഷത്തൈകൾ നടൽ ഉദ്ഘാടനം
-
ഫലവൃക്ഷത്തൈകൾ നടൽ
13.01.2022 - ജലജന്യരോഗങ്ങൾ -ജലസംരക്ഷണ പ്രവർത്തനങ്ങൾ -ബോധവൽക്കരണ ക്ലാസ്സ്
ജലനിധിയും സ്കൂൾ ഇക്കോ ക്ലബ്ബും സംയുക്തമായി വിദ്യാർത്ഥികൾക്ക് ജലജന്യരോഗങ്ങൾ -ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്ന വിഷയത്തെ അധികരിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ജലസംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് ജലനിധി പ്രൊജക്ട് കോർഡിനേറ്റർ വിഷ്ണുവും ജലജന്യരോഗങ്ങളെക്കുറിച്ച് ഡോ.ബേബി സിനിയും ക്ലാസ്സെടുത്തു.ഇക്കോ ക്ലബ്ബ് കോർഡിനേറ്റർ എ.എം.കൃഷ്ണൻ സ്വാഗതവും കുമാരി അമയ കെ.എൻ നന്ദിയും പറഞ്ഞു.ജലജന്യരോഗങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരിക്കുന്നതിനുതകുന്നതായി ക്ലാസ്സ്.
ലോക വന്യജീവി ദിനം - മാർച്ച് 3
ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു.വന്യജീവികളെയും ജൈവവൈവിധ്യത്തെയും സംരക്ഷിച്ച് നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്ററും ജീവശാസ്ത്രാധ്യാപകനുമായ എ.എം.കൃഷ്ണൻ സംസാരിച്ചു.പ്രശനോത്തരി മത്സരത്തിൽ വിജയിയായ കുമാരി അഷിദക്ക് (10 സി)സമ്മാനം നൽകി.