ഡീസീല സുൽത്താന എസ്
ഞങ്ങളുടെ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയും, എസ് .ഐ .ടി സി യുമായി പ്രവർത്തിക്കുകയും സ്‌കൂളിലെ എല്ലാ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്കും സജീവമായി ഇടപെടുകയും ചെയ്യുന്ന അധ്യാപികയാണ്. സ്‌കൂളിലെ എല്ലാ ഐ സി ടി പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നത് ഈ അധ്യാപികയാണ് .2005 മുതൽ ഇവിടെ ജോലിചെയ്തു വരുന്ന ടീച്ചർ ഇംഗ്ലീഷിൽ ബിരുദാന്തര ബിരുദധാരിയാണ് .ഈ സ്‌കൂളിൽ തന്നെയാണ് സ്‌കൂൾ പഠനം പൂർത്തിയാക്കിയതും .സ്‌കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ കൈറ്റ്സ് മിസ്ട്രസ് ആയി പ്രവർത്തിച്ചു കുട്ടികളുടെ എല്ലാ പഠനപ്രവർത്തനങ്ങൾക്കും നേതൃത്വവും കൊടുക്കുന്നു .സ്‌കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതും ടീച്ചറിന്റെ മേൽനോട്ടത്തിലാണ് .