ജനിച്ച നാൾ മുതൽ കാണുന്നു
എന്നമ്മയെയും ഈ പ്രകൃതിയെയും
പ്രകൃതി തൻ തണലിലും അമ്മതൻ മടിയിലും
കടന്നു പോയി എൻ ബാല്യം കൗമാരവും
അമ്മയെ പിരിഞ്ഞും പ്രകൃതിയെ അവഗണിച്ചും
പോക്കീ ഞാനെൻ യൗവനം ആരെയും ഗൗനിക്കാതെ
എന്നിട്ടും എന്നെ മറക്കാതെ മിഴിനീരുമായി
കാത്തിരുന്നു എന്നമ്മയും ഈ ഭൂമിയും .