ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/പ്രവർത്തനങ്ങൾ/2025-26
-
കുറിപ്പ്1
-
കുറിപ്പ്2
| Home | 2025-26 |
പ്രവേശനോത്സവം 2025-26
കരിമ്പാടം ഡിഡി സഭ ഹൈസ്കൂളിൽ പ്രവേശനോത്സവം ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലീന വിശ്വൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ കെ കെ സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ബബിത ദിലീപ്,വാർഡ് മെമ്പർ ശ്രീമതി ഷൈജ സജീവ്, ഡിഡി സഭ സെക്രട്ടറി കെ പി സദാനന്ദൻ, ട്രഷറർ ടി എസ് സന്തോഷ്, കെ ജി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജാൻസി മിസ്സ്, ഹെഡ്മിസ്ട്രെസ്സ് കെ പി മിനി, സീനിയർ അസിസ്റ്റന്റ് ശ്രീമതി സജിത വി എസ് എന്നിവർ സംസാരിച്ചു.പി ടി എ പ്രസിഡന്റ് Dr ദിവ്യ എസ് ഷേണായി പ്രവേശനോത്സവ സന്ദേശം നൽകി.നവാഗതരായ കുട്ടികളുടെ പ്രത്യേക കലാപരിപാടികളും,SSLC, LSS, USS, NMMS, കബ്സ്, ബുൾ ബുൾ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള പുരസ്‌കാരവിതരണവും നടന്
പരിസ്ഥിതി ദിനാചരണം
കരിമ്പാടം ഡി ഡി സഭ ഹൈസ്കൂളിൽ നടന്ന പരിസ്ഥി ദിനാഘോഷത്തിൽ പ്രധാന അദ്ധ്യാപിക പരിസ്ഥിതി സന്ദേശം നൽകി . ഇന്സ്ടിട്യൂഷൻ ഓഫ് ഹോമിയോപ്പതിക് പറവൂർ യൂണിറ്റ് സെക്രട്ടറി Dr, ദിവ്യ സ് ക്ഷേണായി ഔഷധ സസ്യം നട്ടു ഉദ്‌ഘാടനം ചെയ്തു . ഇതോടനുബന്ധിച്ചു കുട്ടികളുടെ റാലി സംഘടപ്പിച്ചു
മണിച്ചെപ്പ് ഉദ്‌ഘാടനം
കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനും സാമ്പത്തിക വിനിമയ പ്രക്രിയകളിൽ കുട്ടികൾക്ക് ധാരണ ഉണ്ടാകുന്നതിനും വേണ്ടി പൊതു വിദ്യാഭാസ വകുപ്പ് ഏർപ്പെടുത്തിയ പദ്ധതിയാണ് മണിച്ചെപ്പ് . ഇതിന്റെ ഔപചാരിക ഉദ്‌ഘാടനം പി ടി എ പ്രസിഡന്റ് Dr. ദിവ്യ എസ ക്ഷേണായി നിർവഹിച്ചു . ഹെഡ്മിസ്ട്രസ് കെ പി മിനി ടീച്ചർ പദ്ധതിയെ കുറിച്ച വിശദീകരിച്ചു. ]
യോഗ ഡേ
ലഹരി വിരുദ്ധ ദിനാചരണം
കരിമ്പാടം ഡി ഡി സഭ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി . പി ടി എ പ്രസിഡന്റ് ദൃ ദിവ്യ എസ ക്ഷേണായി അധ്യക്ഷയായ സമ്മേളനം , സ്കൂൾ മാനേജർ കെ കെ സതീശൻ ഉദ്‌ഘാടനം ചെയ്തു .ലഹരി വിരുദ്ധ പഠന ക്ലാസ് ശ്രീമതി ഇന്ദു ടീച്ചർ നയിച്ചു .ഇതേതുടർന്ന് കുട്ടികളുടെ പോസ്റ്റർ രചന മത്സരവും , NCC, JRC, SCOUT, guides എന്നി കുട്ടികൾ പങ്കെടുത്തു
വായനപക്ഷാചരണം
കരിമ്പാടം ഡി ഡി സഭ ഹൈസ്കൂളിന്റെയും ജ്യോതി വായനശാലയുടെയുംസംയുക്താഭിമുഖ്യത്തിൽ വായനപക്ഷാചരണ സമ്മേളനം നടത്തി .സ്കൂൾ മാനേജർകെ കെ സതീശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ,പറവൂർ താലൂക് ലൈബ്രറികൌൺസിൽ സെക്രട്ടറി ശ്രീ ബെന്നി ജോസഫ് വായനപക്ഷാചരണ സമ്മേളനം ഉദ്ഘാടനം ചെയ്തു .തദവസരത്തിൽ ടൈറ്റസ് ഗോതുരുത് വിദ്യാരംഗംകലാസാഹിത്യവേദി ഉദ്ഘടനവും ,ബഷീർ അനുസ്മരണവും നടത്തി ,ശേഷംകുട്ടികളുമായി സാഹിത്യ സല്ലാപവും നടത്തി .ശ്രീമതി കെ പി മിനി ടീച്ചർ , വാർഡ്മെമ്പർ ഷൈജ സജീവ് , ജ്യോതി വായനശാല സെക്രട്ടറി ശ്രീ ടി പി ഹരുൺ ,ശ്രീകലടീച്ചർ എന്നിവർ സംസാരിച്ചു ,അതിനുശേഷം വായനോത്സവ വിജയികൾക്ക് സമ്മാനവിതരണം നടത്തി .പറവൂർ താലൂക് തലത്തിൽ ലൈബ്രറി കൌൺസിൽ നടത്തിയവായനമത്സരത്തിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റ് നൽകി തുടർന്നുകുട്ടികളുടെ കലാപരിപാടികളും നടത്തി
