ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/കൊറോണയ്ക്കെതിരായ്
കൊറോണയ്ക്കെതിരായ്
2020 ജനുവരി മാസത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടു മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അത് വ്യാപിച്ചു കോവിഡ് -19 എന്ന് വൈറസിന് പേരുനൽകി. ഈ മഹാമാരിയിൽ ഒത്തിരി മനുഷ്യ ജീവനുകൾ നഷ്ടമായി അധികം താമസിയാതെ തന്നെ അത് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. കൊറോണ വൈറസ് വ്യാപിച്ച രാജ്യങ്ങളുടെ സാമ്പത്തിക നില തന്നെ തകരാറിലായി. കോടിക്കണക്കിനു ജനങ്ങൾ പട്ടിണിയിലേക്കും ദരിദ്രത്തിലേക്കും ജനങ്ങൾ കമഴ്ന്നു വീണു. വൈറസ് പ്രതിരോധിക്കാൻ ഉള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല അതിനാൽ രാജ്യങ്ങളെല്ലാം കർഫ്യൂ ആയി മുന്നോട്ട് നീങ്ങി അതുകൊണ്ടുത്തന്നെ ഈ വൈറസ് ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിച്ചു അതിനായി നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളം ലോകത്തിനു തന്നെ മാതൃകയായി വൈറസ് പ്രതിരോധന പ്രവർത്തനത്തിൽ പ്രയത്നിച്ച ഡോക്ടേഴ്സ് നേഴ്‌സ് ആരോഗ്യപ്രവർത്തകൾ ഇവരെയെല്ലാവരെയും നമ്മൾ പ്രത്യേകം ആദരിക്കേണ്ടതാണ്.അതോടൊപ്പം പോരാടാം നമ്മുക്ക് ഒരുമിച്ച് കൊറോണയ്ക്കെതിരായ്.പ്രാർത്ഥിക്കാം നല്ലൊരു നാളെയ്ക്കായ്......
|