ഡി.ഐ.എൽ.പി.എസ് വെട്ടിപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം .

കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്‌ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .കവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്‌ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു.