ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരിക്കൽ അപ്പു എന്ന കുട്ടിക്ക് അതിശക്തിയായി പനി ചുമ ജലദോഷം എന്നിവ പിടിപെട്ടു. അവൻ വീട്ടിൽ കിടപ്പിലായി. നല്ല ക്ഷീണമുണ്ടായിരുന്നു. പുറത്തേക്കൊന്നും ഇറങ്ങിയില്ല. പല രോഗങ്ങളുടെയും കാലമല്ലേ നമുക്ക് അവനെ വേഗം ഡോക്ടറെ കാണിക്കാം ? അവൻറെ അമ്മ അച്ഛനോട് പറഞ്ഞു . പലസ്ഥലത്തും കൊറോണ രോഗം പടരുന്നു.അമ്മക്ക് പേടിയായി . അവൻ തൂവാല എടുത്ത് മൂക്കും വായും മറച്ചു . ഓട്ടോ വിളിച്ച് ആശുപത്രിയിലേക്ക് പുറപ്പെട്ടു അവിടെ എത്തിയപ്പോൾ എല്ലാവരും പലയിടങ്ങളിൽ പോയി നിൽക്കുന്നു എല്ലാവരും അവരുടെ നമ്പർ ആവുമ്പോൾ ഡോക്ടറെ കാണുന്നു ആരും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്നില്ല , അവൻ അമ്മയുടെ അടുത്ത് ഇരുന്നു അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു രോഗങ്ങളുടെ ബോർഡുകൾ അവന്റെശ്രദ്ധയിൽപ്പെട്ടു രോഗങ്ങൾ വരാതിരിക്കാനുള്ള നിർദ്ദേശങ്ങൾ അവന്റെ മനസ്സിൽ പകർത്തി .അപ്പു നമുക്ക് ഡോക്ടറുടെ അടുത്തേക്ക് കയറാനുള്ള സമയമായി.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |