സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിൽ ചൊവന്നുർ പഞ്ചായത്തിൽ 6 -)൦ വാർഡിൽ പഴുന്നാന ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് ദേവി സഹായം സ്കൂൾ സ്ഥിതി ചെയ്യുന്നത് .കുന്നംകുളത്ത്‌ കുഞ്ഞിക്കാവുവമ്മ മകൻ ശ്രീ അച്യുത പണിക്കരാണ് 1932 -ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .പിന്നീട് 1955 -ൽ ശ്രീ കുമാരൻ പണിക്കർക്കായി ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം .അദ്ദേഹം ഈ സ്കൂളിലെ അധ്യാപകനായതിനാൽ അദ്ദേഹത്തിന്റെ പത്നി ഗൗരിയമ്മയായിരുന്നു മാനേജർ .അവരുടെ മരണശേഷം മൂത്ത മകൻ മനേജരായിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ചുമതലകളെല്ലാം നിർവഹിക്കുന്നത് അനുജനായ രാമകൃഷ്ണനാണ് .

കൃഷ്‌ണകുട്ടി മാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ ഹെഡ് മാസ്റ്റർ .ആദ്യകാലങ്ങളിൽ ഓരോ ക്ലാസും രണ്ടു ഡിവിഷനുകൾ വീതമാണുണ്ടായിരുന്നത് .പിന്നീട് അത് മൂന്നു ഡിവിഷനായി .ഇന്ന് എട്ടു ഡിവിഷനുകളായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറിയടക്കം 190 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഫലമായി ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് .PTA,MPTA,OSA,വികസന സമിതി എന്നിവയ്‌ക്കൊപ്പം ഇന്നാട്ടിലെ നല്ലവരായ നാട്ടുകാരുടെയും സഹകരണം ലഭിച്ചുകൊണ്ടിരിക്കുന്നു .