ഡയറ്റ് പാലയാട്/അക്ഷരവൃക്ഷം/കളഞ്ഞു പോയ മുട്ട
കളഞ്ഞു പോയ മുട്ട
കോഴിയമ്മ ഒരു മുട്ടയിട്ടു. മരച്ചുവട്ടിലെ കരിയില മെത്തയിൽ മുട്ട വെച്ചിട്ട് കോഴിയമ്മ ചിക്കിചികയാൻ പോയി. പക്ഷേ തിരികെ വന്നപ്പോൾ മുട്ട അവിടെങ്ങും ഇല്ല. തിരഞ്ഞുതിരഞ്ഞു പാവം കോഴിയമ്മ ആകെ തളർന്നു പോയി. പിന്നെയൊരു ദിവസം കരിയിലക്കൂട്ടത്തിനിടയിൽ ഒരു കരച്ചിൽ 'കീയോം...... കീയോം...... ' അതാ മുട്ട വിരിഞ്ഞു ഒരു കുഞ്ഞിക്കോഴി പുറത്തേക്ക് വരുന്നു. കളഞ്ഞു പോയ മുട്ടയാണ് അതെന്ന് അപ്പോൾ തന്നെ കോഴിയമ്മയ്ക്ക് മനസ്സിലായി. കോഴിയമ്മ ഓടിച്ചെന്ന് കുഞ്ഞിക്കോഴിയെ ചിറകുകൊണ്ട് പുതപ്പിച്ചു. തന്റെ പുന്നാരക്കുഞ്ഞിനെ കോഴിയമ്മ പൊന്നുപോലെ വളർത്തി.
|