ഉള്ളടക്കത്തിലേക്ക് പോവുക

ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/വിദ്യാരംഗം‌/കൂടുതലറിയാം

Schoolwiki സംരംഭത്തിൽ നിന്ന്

നാളിതുവരെ രചന മത്സരങ്ങളിൽ ശ്രെദ്ധേയമായ പ്രകടനം കാഴ്ച്ച വച്ച WOVHSS MUTTIL  ഹൈസ്കൂളിൽ   മുഴുവൻ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തികൊണ്ട് തന്നെ  ഒരു ക്ലബ്‌ രൂപീകരിക്കുകയും  രണ്ട് ലീഡർമാരെ തിരഞ്ഞെടുത്തുകൊണ്ട് അവരുടെയും വിദ്യാരംഗം കൺവീനറുടെയും നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും പുസ്തക ചർച്ചകൾ  നടത്തുകയും  സംവാദങ്ങൾ നടത്തുകയും ചെയാറുണ്ട്.

വർഷവസാനം വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ മാഗസിൻ തയാറാക്കാറുണ്ട്. ഉപജില്ലാ, ജില്ലാ മൽസരങ്ങളിൽ  വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുമുണ്ട്.

വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ആണ് എല്ലാ വർഷവും  വായനദിനത്തൊ ടനുബന്ധിച്ചുള്ള  പരിപാടി കളും മത്സരങ്ങളും നടത്താറുള്ളത്.കൂടാതെ മലയാള സാഹിത്യവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ദിനങ്ങളും  വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ ആണ് നടത്തപെടാറുള്ളത്.

2025-26

1.  വായന പക്ഷാചരണം

         2025-26 അധ്യായനവർഷത്തിലെ സ്കൂൾതല വിദ്യാരഗം കലാസാഹിത്യവേദിയുടെ സജീവമായ പ്രവർത്തനം 2025 ജൂൺ 19 വായന പക്ഷാചരണത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്കായി വിവിധതരം മത്സര പരിപാടികൾ സംഘടിപ്പിച്ചു.

  • പോസ്റ്റർരചന മത്സരം

19.06.2025 ന് വായന പക്ഷാചരണത്തോടനുബന്ധിച്ച് പോസ്റ്റ് രചന മത്സരം നടത്തി. വിവിധ ക്ലാസുകളിൽ നിന്നായി 137 വിദ്യാർത്ഥികൾ മത്സരത്തിന്റെ ഭാഗമായി. മികച്ച നിലവാരം പുലർത്തുന്ന പോസ്റ്ററുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു മത്സരം.

     മത്സരവിജയികൾ:

1. ഷഫ്ന ഷെറിൻ - 9D

2. ഇസ്സ രിഹാം - 10H

3. അഫ്ര ഫാത്തിമ - 81

  • കൊളാഷ് നിർമ്മാണം

20.06.2025 ന് വായന പക്ഷാചരണത്തോടനുബന്ധിച്ച് കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിൽ നിന്നായി വിദ്യാർത്ഥികൾ പങ്കെടുത്തു.


മത്സരവിജയികൾ:

1. അൽഗ അന്ന - 9G

2. സന ഷെറിൻ - 8B

  • ഉപന്യാസരചന മത്സരം 

24.06.2025 ന് വായന പക്ഷാചരണത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 01:30ന് സ്കൂൾ കാന്റീനിൽ വച്ച് ഉപന്യാസ രചനമത്സരം സംഘടിപ്പിച്ചു. ‘ഖസാക്കിന്റെ ഇതിഹാസം വായനയുടെ പുതുലോകം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 8,9,10 ക്ലാസ്സുകളിലെ വിദ്യാർഥികൾ പങ്കെടുത്തു.

മത്സരവിജയികൾ:

1. ഹിന ഹരീഷ് - 9G

2. കെൻസ കെ.ടി. - 9G

3. റൂബി മറിയം - 10H

  • കവിതാരചന മത്സരം

30.06.2025 ന് വായന പക്ഷാചരണത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 01:30ന് സ്കൂൾ കാന്റീനിൽ വച്ച് കവിതാരചന മത്സരം സംഘടിപ്പിച്ചു. 'യുദ്ധവും ഭീകരതയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 8,9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.

മത്സരവിജയ്കൾ:

1. ഫിദ ഫാത്തിമ - 10A

2. ഷിബിന പി.എം. - 9E

3. ഫാത്തിമ നൂഹ - 9H

  • ക്വിസ് മത്സരം

01.07.2025 ന് വായന പക്ഷാചരണത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 01:30ന് സ്കൂൾ കാന്റീനിൽ വച്ച് വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരം 8,9,10 ക്ലാസിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് സജീവമായി.

വിജയികൾ:

1)   മുഹമ്മദ് സിയാദ് എം.എച്ച്. - 8I

2)  മുഹമ്മദ് സിയാൻ എം.കെ. - 9D

3)  ഇസ്സ രിഹാം - 10H

  • കഥാരചന മത്സരം

02.07.2025 ന് വായന പക്ഷാചരണത്തോടനുബന്ധിച്ച് ഉച്ചയ്ക്ക് 01:30ന് സ്കൂൾ കാന്റീനിൽ വച്ച് കഥാരചന മത്സരം സംഘടിപ്പിച്ചു. 'അവശേഷിപ്പിച്ചു പോയ ഒരാൾ' എന്ന് വിഷയത്തെ മുൻനിർത്തി നടത്തിയ മത്സരത്തിൽ സജീവമായി വിദ്യാർഥികൾ പങ്കെടുത്തു.

മത്സരവിജയികൾ:

1. അഫ്ര ഫാത്തിമ - 9F

2. ഷിബിന പി.എം. - 9E

3. അയ്ഷ നസ്റി - 9E

  • വായനമത്സരം

21.07.2025 ന് വായന പക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും സംയുക്തമായി സ്കൂൾ കാന്റീനിൽ വച്ച് ഉച്ചയ്ക്ക് 01:30ന് വായനമത്സരം സംഘടിപ്പിച്ചു. 8,9,10 ക്ലാസ്സിലെ കുട്ടികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.  എൺപത്തിയൊന്ന് വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.

മത്സരവിജയികൾ:

1. സഹിൽ മുഹമ്മദ് - 10H

2. റൈഹാൻ എം.എ. - 8l

3. ഹിന ഹരീഷ് - 9G

2.   ബഷീർ അനുസ്മരണം

ബഷീർ അനുസ്മരണത്തോടനുബന്ധിച്ച്   09.07.2025 ന് ക്ലാസ്തല പതിപ്പ് തയ്യാറാക്കൽ മത്സരം സംഘടിപ്പിച്ചു. പതിപ്പിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം പതിപ്പിനെ ക്രമീകരിച്ച രീതി എന്നിവ ഏറെ മെച്ചപ്പെട്ടതായിരുന്നു. 8,9,10 ക്ലാസുകൾക്ക് വ്യത്യസ്തമായി തന്നെയായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്.

എട്ടാംതരം വിജയികൾ:

1. 8A

2. 8E

3. 8F

ഒമ്പതാംതരം വിജയികൾ:

1. 9E

2. 9G

3. 9H

പത്താംതരം വിജയികൾ:

1. 10E

2. 10H

3. 10D

3.   യൂണിറ്റ് രൂപീകരണം

25.06.2025 ന് ഉച്ചയ്ക്ക് 01:30 ന് വിദ്യാരംഗം കലാസാഹിത്യവേദി യൂണിറ്റ് രൂപീകരിച്ചു. വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വിദ്യാരംഗത്തിന്റെ ഭാഗമായിരിക്കെ സ്കൂൾതലപ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും നേതൃത്വംനൽകുന്നതിനും അവയെ ക്ലാസ്തലത്തിൽ നടപ്പിലാക്കുന്നതിനുമായി ഒരു ക്ലാസിൽ നിന്നും രണ്ട് വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുക്കുകയും അവരെ ഉൾപ്പെടുത്തി സ്കൂൾതല വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു. തിരഞ്ഞെടുത്ത പ്രതിനിധികളിൽ നിന്നും ഷേഹ ഫാത്തിമ (8F)യെ സ്കൂൾതല വിദ്യാരംഗം കലാസാഹിത്യവേദി കോഡിനേറ്ററായും  (8D) സ്കൂൾതല വിദ്യാർഥി ലൈബ്രറിയും തിരഞ്ഞെടുത്തു.


4.   വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ല ഉദ്ഘാടനം

26.06.2025 ന് മാർ ബസേലിയോസ് എ.യു.പി. എസ്‌. കോളിയാടിയിൽ വച്ചു നടന്ന വിദ്യാരംഗം കലാസാഹിത്യ വേദി സുൽത്താൻബത്തേരി ഉപജില്ല പ്രവർത്തക ഉദ്ഘാടനത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർത്ഥി കോഡിനേറ്റർ ഷേഹ ഫാത്തിമ(8F)യും ആഷ്മിക(8F) യും നിത്യടീച്ചറും പങ്കെടുത്തു.

5.   വാങ്മയം ഭാഷാപ്രതിഭാ തിരഞ്ഞെടുപ്പ്

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ മലയാളഭാഷ അഭിരുചിയും പ്രായോഗിക ശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി പൊതുവിദ്യാസവകുപ്പ് സംഘടിപ്പിക്കുന്നതാണ് വാങ്ങിയ പ്രതിഭ നിർണയ പരീക്ഷ. പരീക്ഷയുടെ സ്കൂൾതല ഘട്ടം 29.07.2025 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂളിൽ വച്ച് നടന്നു. നാൽപ്പത്തിയേഴ് വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്.