ടൗൺ യു പി എസ് ഏറ്റുമാനൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ യു പി ക്ലാസ്സിലെ കുട്ടികൾക്കായി പേപ്പർ ബാഗ്,പേപ്പർ പെൻ ഇവയുടെ നിർമ്മാണം പരിശീലിപ്പിക്കുകയും ഇവർ നിർമ്മിച്ച പേനയും ബാഗും മറ്റു കുട്ടികൾക്ക് സൗജന്യമായി നൽകുകയും ചെയ്തു. ഇതുപോലെ  ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ ശേഖരിക്കുകയും കർമസേന നിർമാർജനം ചെയ്യുകയും ചെയ്യുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ പരിസരത്ത് മറ്റൊരു വ്യക്തിയുടെ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്ത് വാഴകൃഷി ആരംഭിച്ചു.