ടി എച്ച് എസ് അരണാട്ടുകര/History
922ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്ക്കൂളിൽ 1947ൽ ആണ് ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചത്. തൃശ്ശൂർ അതിരൂപതയുടെ കോർപ്പറേറ്റ് എജുക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകൻസ് ഹൈസ്ക്കൂൾ. തൃശ്ശൂർ കോർപ്പറേഷനിൽ ഉൾക്കൊള്ളുന്ന അരണാട്ടുകരയിലേയും ലാലൂർ, എൽത്തുരുത്ത്, കാര്യാട്ടുകര, വടൂക്കര, നെടുപുഴ തുടങ്ങിയ സമീപപ്രദേശങ്ങളിലേയും ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്നു തരുന്ന സ്ഥാപനമാണ് തരകൻസ് ഹൈസ്കൂൾ - 1922 ൽ സ്ഥാപിതമായ ഈ വിദ്യാലയം 1947 ലാണ് ഹൈസ്ക്കൂളായി മാറിയത്. ചിറമ്മൽ മാത്യു തരകൻ കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം ശ്രീ. ചിറമ്മൽ ഈനാശു തരകൻ അരണാട്ടുകര പള്ളിയിലേക്ക് വിട്ടുകൊടുത്തു.