ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി വ്യായാമത്തി ന്റെ പങ്ക് വ്യക്തമാകും വിധം ഗൂഗിൾ മീറ്റുകൾ സംഘടിപ്പിച്ചു. ഏറോബിക് എക്സർസൈസുകൾ ഡെയിലി വ്യായാമത്തിന്റ ഭാഗം ആക്കുവാൻ നിർദ്ദേശിച്ചു. കുട്ടികൾക്ക് വളരെ ലഘുവായി ചെയ്യാൻ സാധിക്കുന്ന നിരവധി ഏറോബിക് എക്സർസൈസുകളുടെ വീഡിയോസ് എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും സെന്റ് ചെയ്തു. ക്ലാസ് ടീച്ചേഴ്സ് ലൂടെ വിവിധ ഹെൽത്ത് ടിപ്പുകൾ കുട്ടികൾക്ക് നൽകുക ഉണ്ടായി. ക്ലാസ് ടീച്ചേഴ്സ് നോടൊപ്പം ക്ലാസ് പിടിഎ കളിൽ പങ്കെടുക്കുകയും ദിനചര്യകള് ചിട്ടപ്പെടുത്താൻ ഉള്ള നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. ദിവസവും ചെയ്യാൻ പറ്റുന്ന തരത്തിലുള്ള വിവിധ വ്യായാമമുറകൾ നിർദ്ദേശിച്ചു.അസോസിയേഷൻ നടത്തുന്ന എല്ലാ മത്സരങ്ങളുടെയും അറിയിപ്പുകൾ യഥാവിധി നൽകി, നാഷണൽ സ്പോർട്സ് ഡേ യോടനുബന്ധിച്ച് ബിആർസി നടത്തിയ സ്പോർട്സ് ക്വിസ് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു. ലോക നേത്രദാന ദിനത്തോടനുബന്ധിച്ച് അതിന്റെ മാഹാത്മ്യവും പ്രാധാന്യവും വ്യക്തമാക്കുന്ന അവയർനസ് വോയിസ് ക്ലാസും ഇമേജ് സും എല്ലാ ക്ലാസ് ഗ്രൂപ്പുകൾക്കും നൽകി.
എയറോബിക് എക്സർസൈസുകളിൽ യുപി സെക്ഷൻ കുട്ടികളെ പങ്കാളികളാക്കുകയും ഹൈ സ്കൂളിലെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഉൾപ്പെടുത്തി ഏറോബിക്സ്ഇന്റെ ഒരു വീഡിയോ നിർമിക്കുകയും ചെയ്തു.


