ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
TDHSS ആലപ്പുഴയിൽ 2025 - 26 വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടത്തി. PTA പ്രസിഡൻറ്റ് ശ്രീ അജേഷ് അദ്ധ്യക്ഷനായ വേദിയിൽ HM ശ്രീമതി ശ്രീജ ടീച്ചർ നവാഗതർക്ക് സ്വാഗതം ആശംസിച്ചു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി പത്മം ടീച്ചർ ദീപംതെളിച്ച് പ്രവേശനോത്സവം ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികളുടെ കടമകളെക്കുറിച്ചും,സ്വഭാവ രൂപീകരണത്തെ കുറിച്ചും, അദ്ധ്യാപകരുടെ ഉത്തരവാദിത്വത്തെ കുറിച്ചും ടീച്ചർ ബോധ്യപ്പെടുത്തി. PTA പ്രസിഡൻറ്റ് ശ്രീ അജേഷ്, വാർഡ് കൗൺസിലർ ശ്രീമതി സുമ, ATTD മെംബർ ശ്രീ ശ്രീകാന്ത് മല്ലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. SSLC ക്ക് full A+ ലഭിച്ച വിദ്യാർത്ഥികളെയും, USS Scholarship winners സിനേയും, SPC state camp ൽ പങ്കെടുത്ത cadet നെയും വേദിയിൽ ആദരിച്ചു . പഴയ തിരുമല നിവാസികളായ ശ്രീ സഞ്ജീവ പൈ, മുരളീധര പൈ, രാജഗോപാല പൈ എന്നീ സഹോദരങ്ങൾ ചേർന്ന് അവരുടെ മാതാപിതാക്കളുടെ സ്മരണാർത്ഥം TD സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ നല്ല സ്വഭാവമുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പ് ശ്രീ സഞ്ജീവ പൈ തെരഞ്ഞെടുത്ത കുട്ടികൾക്ക് നൽകുകയും അവരെ അനുമോദിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സ്മിത ടീച്ചർ പ്രവേശനോത്സവത്തിൽ സന്നിഹിതരായവർക്ക് കൃതജ്ഞത രേഖപ്പെടുത്തി യോഗനടപടികൾ അവസാനിച്ചു.
