ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

മാറി മാറി വരുന്ന കാലങ്ങൾ പോലെ ,മാറി മാറി വൈറസകളും പുതിയ പുതിയ രോഗങ്ങളും .2019ൽ നിപ്പാവൈറസ് ലോകത്തെ ഭീതിയിലാഴ്ത്തി ,പക്ഷെ കേരളം ഒറ്റക്കെട്ടായി നിന്ന് നിപ്പായെ ചെറുത്ത്‌ നിന്നു . പിന്നീട് 2020ൽ കോവിഡ് 19 അഥവാ കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചു. ഇപ്പോൾ ഒറ്റകെട്ടായി നിന്നാൽ ഏതു പ്രതിസന്ധിയെയും നേരിടാൻ പറ്റും എന്ന് ലോകരാജ്യങ്ങളും സംസ്ഥാനങ്ങളും തെളിയിച്ചിരിക്കുന്നു .അതിനു വേണ്ടുന്നത് ഓരോ വ്യക്തിയും ചെയ്യുമ്പോൾ സമൂഹവും ഒന്നായി ഒറ്റകെട്ടായി ഈ വൈറസ്സിനെ പ്രതിരോധിക്കുകയാണ് .ഇടയ്ക്കിടെ കയ്യും മുഖവും സോപ്പിട്ടു കഴുകുകയും, തുമ്മുംമ്പോഴും ചുമയ്ക്കുമ്പോഴും തുണികൊണ്ട് മുഖം മറക്കുകയും ,കഴിവതും മറ്റുള്ളവരിൽ നിന്ന് സാമൂഹിക അകലം പാലിക്കുകയും ചയ്യേണ്ടത് അത്യാവശ്യം ആണ് . ആരോഗ്യപ്രവർത്തകരുടെയും അതാതു ഗവണ്മെ്കളുടെയും, നിർദേശങ്ങൾ യഥാസമയം നാം കൃത്യമായി അനുസരിക്കണം .

സൂക്ഷിക്കുക .............ഭയം അല്ല ..........ജാഗ്രത ആണ് വേണ്ടത് .സ്റ്റേ ഹോം സ്റ്റേ സേഫ് .............................


ഡെന്ന മറിയം
9 A ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം