ജൂലൈ 5

1 ഇംഗ്ലീഷ് ശബ്ദരേഖ

2 പുസ്തക പ്രദർശനം

3 ചിത്രരചന മത്സരം

4 പ്രഭാഷണം - ബഷീർ കൃതികളിലെ ജീവിത വീഷണം

5 ദൃശ്യാവിഷ്കാരം- ബാല്യകാലസഖി

6 അടിക്കുറിപ്പ് മത്സരം

7 മലയാള ഗ്രാമഫോണിലെ ബഷീർ എന്ന ഗാനം

8 പോസ്റ്റർ നിർമ്മാണം.

9 മാമ്പഴ വിതരണം




1ഇംഗ്ലീഷ് ശബ്ദരേഖ The Walls 5/07/2025 Tihss Naimarmoola School ലെ U P വിഭാഗം ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവൽ മതിലുകൾ (The Walls)എന്ന കൃതിയെ ഇംഗ്ലീഷ് ശബ്ദരേഖയിലൂടെ കുട്ടികൾ അവതരിപ്പിച്ച് റെക്കോഡാക്കി പ്രകാശനം ചെയ്തു

2 ബഷീർ കൃതികളുടെ പ്രദർശനം
മലയാളവിഭാഗം & വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികളുടെ പ്രദർശനം നടത്തി.
പു സ്തക പ്രദർശനം - ബഷീർ കൃതികൾ
പുസ്തക പ്രദർശനം




3 ചിത്രരചന മത്സരം

HS മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി. ബഷീറിൻ്റെയോ ബഷീർ കൃതികളിലേയോ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ച് ബഷീർ ദിനം ആചരിച്ചു. മത്സരത്തിൽ കാർട്ടുൺ കാരിക്കേച്ചർ എന്നിവ ലഭിക്കുകയും മത്സരം ആകർഷകമാക്കുകയും ചെയ്തു.
ചിത്രങ്ങൾ വീക്ഷിക്കുന്ന കുട്ടികൾ
ഒന്നാം സമ്മാനത്തിനർഹനായ ചിത്രം
രണ്ടാം സമ്മാനം നേടിയ ചിത്രം
മൂന്നാം സ്ഥാനം








5 ബഷീർ കൃതികളിലെ ജീവിത വീക്ഷണം. - എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി

ടി ഐ എച്ച് എസ് എസ് നായന്മാർമൂല മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ ബഷീർ ദിനം ആചരിച്ചു. സാഹിത്യകാരൻ ശ്രീ. എം.കെ ഗോപ കുമാർ ബഷീർ കൃതികളിലെ ജീവിത വീഷണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ പി.കെ അനിൽകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. PTAപ്രസിഡണ്ട് അൻവർ ചോക് ലേറ്റ്,DHM കെ പി മഹേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബിനോ ജോസഫ്, SRGകൺവീനർ പി ഐ അബ്ദുൾ ലത്തീഫ് ,വി വി സന്തോഷ് കുമാർ, ഷീബ എന്നിവർ സംസാരിച്ചു.

ശ്രീ എം.കെ ഗോപകുമാർ ബഷീർ കൃതികളിലെ ജീവിത വീക്ഷണം എന്ന വിഷയത്തിൽ സംസാരിക്കുന്നു.
ബഷീർ ദിനം

HS മലയാളവിഭാഗം,ബഷീർ ദിനത്തിൽ ഒരുക്കിയ ബഷീർ കൃതികളുടെയും ബഷീർ കഥാപാത്ര ചിത്രീകരണത്തിൻ്റെയും പ്രദർശനം വിശിഷ്ടാതിഥി ശ്രീ.എം കെ ഗോപകുമാർ വീക്ഷിക്കുന്നു.


6 ബാല്യകാലസഖി നോവൽ ദൃശ്യാവിഷ്കാരം നടത്തി കുരുന്നുകൾ

ടി.ഐ. എച്ച് എസ്. എസ് നായന്മാർമൂല സ്കൂളിലെ എൽപി വിഭാഗം കുട്ടികൾ ബാല്യകാലസഖി നോവലിലെ ഒരു ഭാഗം ദൃശ്യാവിഷ്കാരം നടത്തി ബഷീർ ദിനം ആചരിച്ചു. കൗതുകമുണർത്തുന്നതും ഏറെ ആസ്വാദ്യകരവുമായിരുന്നു പരിപാടി.
തുടർന്ന് കുട്ടികൾക്കായി ബഷീറിനെ ഓർത്തു വരയ്ക്കാം, പോസ്റ്റർ പ്രദർശനം,ക്വിസ് മത്സരം നടത്തുകയുണ്ടായി
സുഹ്റയും മജീദും ഇമ്മിണി ബല്യ ഒന്നും - ദൃശ്യാവിഷ്കാരം

7. മലയാള ഗ്രാമഫോണിലെ ബഷീർ എന്ന ഗാനം

യു .പി വിഭാഗം വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ഗ്രാമഫോണിലെ ബഷീർ എന്ന ഗാനം പരിപാടി സംഘടിപ്പിച്ചു. ബഷീറിൻ്റെ തേ ന്മാവ് എന്ന കൃതിയുടെ വായനയും ഇതോടപ്പം നടന്നു. ബഷീറിനെ അടുത്ത് അറിയാനും ബഷീർ കൃതികൾ കുട്ടികളിലേക്ക് എത്തിക്കാനും ഈ പരിപാടി സഹായകരമായി.

8. അടിക്കുറിപ്പ് മത്സരം

അലീഫ് അറബി ക്ലബിൻ്റെ

നേതൃത്വത്തിൽ അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളെ കാണിക്കുകയും അതിനുയോജ്യമായ അടിക്കുറിപ്പ് നൽക്കുകയും ചെയ്യുക എന്നതാണ് മത്സരം. ആവേശകരമായ പരിപാടിയായിരുന്നു ഇത്. കുട്ടികളിൽ ജിജ്ഞാസവും ഭാവാനാത്മ ചിന്തകൾ ഉണർത്തുന്നതിനും പരിപാടിയിലൂടെ സാധിച്ചു.

9. പോസ്റ്റർ നിർമ്മാണം
  UP വിഭാഗം വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികൾ, ബഷീർ കഥാപാത്രങ്ങൾ എന്നിവ ഉൾകൊള്ളിച്ചു കൊണ്ട് വ്യത്യസ്തമായ പോസ്റ്റർ നിർമ്മാണം നടത്തപ്പെട്ടു. ബഷീർ ചിത്രങ്ങൾ ഇതിൽ എടുത്തു പറയേണ്ടവയാണ്. ബഷീറിൻ്റെ പാത്തുമ്മ , സുഹറ , മജീദ്, തുടങ്ങിയ കഥാപാത്രങ്ങളും ബഷീർ കൃതികളിലെ പ്രധാന ഉദ്ധരണികളും പോസ്റ്റർ നിർമാണത്തിൽ ഉൾപ്പെട്ടു. ബഷീറിനെയും ബഷീർ കൃതികളെയും ബഷീർ കഥാപാത്ര ങ്ങളയും അടുത്തറിയാൻ ഈ പ്രവർത്തനം സഹായകരമായി

10 മാമ്പഴ വിതരണം'

ബഷീർ ദിനമായ ജൂലായ് 5 നു up വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മാമ്പഴ വിതരണം നടത്തി. ഭൂമിയിലെ അവകാശികളാണ് എല്ലാവരും എന്ന് പറഞ്ഞ ബേപ്പൂർ സുൽത്താൻ്റെ തേന്മാവ് എന്ന കഥയെ അടുത്തറിയുന്നതിൻ്റെ ഭാഗമായാണ് മാമ്പഴ വിതരണം നടത്തിയത കുട്ടികൾക്ക് ഏറെ കൗതുകമുണർത്തിയ ഒരു പരിപാടിയായിരുന്നു ഇത്.