ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ജൂൺ 5

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 5 പരിസ്ഥിതിദിനം

പരിസ്ഥിതി ദിനം TIHSS നായന്മാർമൂല സ്കൂളിൽ വൈവിധ്യമർന്ന പരിപാടികളോട് കൂടി ആഘോഷിച്ചു. പരിസ്ഥിതി ദിന പരിപാടികൾ ബഹുമാനപ്പെട്ട HM അനിൽകുമാർ ഉദ്ഘടാനം ചെയ്തു. ചടങ്ങിൽ സയൻസ് കൺവീനർ പ്രസീത സ്വാഗതഭാഷണം നടത്തി. ഭൂമിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് HM കുട്ടികൾക്ക് വിശദീകരിച്ചു. നല്ല നാളെയ്ക്കായി പരിസ്ഥിതിയെ കാത്തുസൂക്ഷിക്കണമെന്നും പരിസ്ഥിതിനാശത്തിലേക്കു നയിക്കുന്ന പ്രവർത്തനങ്ങളൊന്നും ചെയ്യരുതെന്നും കുട്ടികളെ ഓർമപ്പെടുത്തി. DHM മഹേഷ്‌ കുമാർ, സ്റ്റാഫ്‌ സെക്രട്ടറി ലത്തീഫ്, സയൻസ് വിഭാഗം സീനിയർ അധ്യാപിക ശാന്ത എന്നിവർ സംസാരിച്ചു. ശേഷം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ അധ്യാപകരും കുട്ടികളും പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. ഈ പ്രാവശ്യത്തെ പരിസ്ഥിതി ദിനത്തിൽ ഏറെ വൈവിധ്യമായി സസ്യപ്രദർശനവും നടത്തി. കുട്ടികൾ കൊണ്ടുവന്ന 50 ഓളം ചെടികളുടെ നാടൻ പേരും ശാസ്ത്രീയ നാമവും ഉൾപ്പെടുത്തികൊണ്ട് നടത്തിയ സസ്യപ്രദർശനം ഏറെ ശ്രദ്ധേയമായി.

സസ്യപ്രദർശനം ആസ്വദിക്കുന്ന കുട്ടികൾ





വീട്ടുമുറ്റത്ത് ഒരു തൈ

ടി.ഐ. എച്ച്.എസ് നായന്മാർമൂലയിലെ ഗൈഡ്സ് കുട്ടികൾ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു. ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ കുട്ടികൾ അവരുടെ വീടുകളിൽ ഒരു തൈ നട്ട് കൊണ്ടാണ് ഇപ്രാവിശ്യത്തെ പരിസ്ഥിതി ദിനം ആചരിച്ചത്.
പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഓരോ ഗൈഡ്സ് കുട്ടികളുടെ വീട്ടിലും ഒരു തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.



ജൂൺ 6 പരിസ്ഥിതി ദിനം

ടി.ഐ. എച്ച്.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൽ.പി വിഭാഗത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ശ്രി അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാഘോഷത്തിന് ആരംഭം കുറിച്ചു. ശേഷം കുട്ടികളുടെ പോസ്റ്റർ പ്രദർശനവും പരിസ്ഥിതി ദിന റാലിയും നടന്നു. ക്വിസ് മത്സരം നടത്തി വിജയികൾക്കുള്ള സമ്മാന വിതരണം ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ നിർവഹിച്ചു.

ഹെഡ്മാസ്റ്റർ ശ്രീ അനിൽകുമാർ സർ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുന്നു