ടാർഗറ്റ് ക്ലബ്ബ്

ടാർഗറ്റ് ക്ലബ്ബ്
അക്കാദമിക രംഗത്തെ ഉന്നതിയെ ലക്ഷ്യമിട്ട് പി.പി.എം.എച്ച്.എസ്.എസ്.കൊട്ടുക്കരയിലെ പഠനരംഗത്ത് താത്പര്യവും കഴിവും പുലർത്തുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ടാർഗറ്റ് ക്ലബ്ബ്.സ്കൂൾ സിലബസിനപ്പുറത്തേക്കും വിദ്ധ്യാർത്ഥികളുടെ ശ്രദ്ധയെ ക്ഷണിക്കുന്നതിനും അച്ചടക്കബോധമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിനുമാണ് ഒരുപറ്റം സേവനസന്നദ്ധതയുള്ള അദ്ധ്യാപകരുടെ പ്രവർത്തന ഫലമായി രൂപം കൊണ്ട ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്.വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിപ്ലവകരമായ പ്രവർത്തനങ്ങൾ നടത്തുവാനും സാധിച്ചു.