ടാലന്റ് ലാബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അക്കരക്ക‍ുളം ജി.എൽ.പി. സ്ക‍ൂളിൽ ടാലന്റ് ലാബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്ന‍ുപോര‍ുന്ന‍ു. അത‍ുമായി ബന്ധപ്പെട്ട നടന്ന പ്രവർത്തനങ്ങളിൽ ചിലത്.


പ്രവൃത്തിപരിചയ ശില്പശാല

സ്ക‍ൂളിലെ രക്ഷിതാക്കള‍ുടെ സഹകരണത്തോടെ പ്രവൃത്തി പരിചയശില്പശാല സംഘടിപ്പിച്ച‍ു.

പ്രവൃത്തിപരിചയ മേള
talent lab


എയ്റോബിക്സ്

ക‍ുട്ടികളിൽ ആത്മവിശ്വാസവ‍ും ശാരീരികവ‍ും മാനസികവ‍ുമായ ഉന്മേഷവ‍ും ഉയർത്ത‍ുന്നതിന‍ു വേണ്ടി സ്ക‍ൂൾതലത്തിൽ എയ്റോബിക്സ് പരിശീലനം സംഘടിപ്പിച്ച‍ു. മിനി ടീച്ചർ പരിപാടിക്ക് നേതൃത്വം നൽകി.

എയ്റോബിക്സ്

കായിക പരിശീലനം

കളിസ്ഥലം ഒട്ടും തന്നെയില്ലാത്ത സ്കൂൾ മുറ്റത്ത് കായികപരിശീലനം നൽകൽ വലിയ പ്രയാസമാണ്. എങ്കിലും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ച് പരിശീലനം നൽകി വരാറുണ്ട്. പഞ്ചായത്ത് തലത്തിലും സബ് ജില്ലാ തലത്തിലും വിവിധ കായിക മത്സരങ്ങളിൽ ഈ വിദ്യാലയത്തിൻ്റെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ കഴിവ് പ്രകടമായത് ഫുട്ബോൾ മത്സരത്തിലാണ്. സ്കൂളിലെ PTAപ്രസിഡൻ്റ് ശ്രീ.അബ്ദുൾ ജാബിർ, അധ്യാപകനായ ശ്രീ.അഹമ്മദ് ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലനം നൽകി മത്സരങ്ങളിൽ പങ്കെടുപ്പിച്ചു.തറയ്ക്കൽ യു.പി.സ്കൂൾ, തുവ്വൂർ ടർ ഫ് എന്നിവിടങ്ങളിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

football camp
football camp1



വണ്ടൂർ സബ് ജില്ലാ കായിക മേളയിൽ സ്റ്റാൻഡിംഗ് ബ്രോഡ് ജംബിൽ രണ്ടാം സ്ഥാനം നേടിയ രനിഹ.പി.

sports meet winner



യോഗ പരിശീലനം

അന്താരാഷ്ട്ര യോഗദിനാചാരണത്തിന്റെ ഭാഗമായി ജൂൺ 21 നു സ്കൂളിൽ യോഗ പരിശീലനം നൽകി. അധ്യാപകനായ മജീദ് മാസ്റ്റർ പരിശീലനത്തിന് നേതൃത്വം നൽകി. കുട്ടികൾക്ക് വിവിധ രീതിയിലുള്ള യോഗാസനങ്ങൾ പരിചയപെടുത്തുകയും, യോഗയുടെ പ്രസക്തിയെ കുറിച്ച് ക്ലാസ്സ്‌ നൽകുകയും ചെയ്തു.

യോഗ പരിശീലനം

ജ്യാമിതീയര‍ൂപങ്ങൾ പരിചയപ്പെടൽ

maths workshop