ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ബ്രേക്ക് ദി ചെയിൻ ...........

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക് ദി ചെയിൻ

മനുഷ്യരെ കൊന്നൊടുക്കാൻ ഭൂമിയിൽ ഉടലെടുത്ത മഹാമാരികളിൽ ഒന്നാണ് കൊറോണ. ഈ കുടുംബത്തിലെ കോവിഡ് -19 എന്ന വില്ലൻ ലോകത്തെ കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും തളരാതെ മനുഷ്യർ കൊറോണയെ നേരിടുന്നു. 2020 എന്ന വർഷത്തിലെ ഒരു പ്രധാന സംഭവം തന്നെയാണിത്.ഈ വില്ലന്റെ ജനനം കാരണം ഇന്ന് ലോകമൊട്ടാകെ ഭയഭീതിയിൽ നില്ക്കുകയാണ്.ലോകത്ത് നിരവധി സഹോദരങ്ങൾ മരിച്ചു വീഴുന്നു. ലോക്ക് ഡൗൺ എന്ന ഒരൊറ്റ വാതിൽ മാത്രമേ ഇന്ന് തുറന്നിട്ടുള്ളൂ ( അടച്ചിട്ടുള്ളൂ! ) .ഒപ്പം ക്വാറന്റൈൻ എന്നതും . എവിടെ പോകുമ്പോഴും മാസ്ക് ധരിക്കുക. ഇടയ്ക്കിടെ സോപ്പുപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ വ‍ൃത്തിയാക്കുക , പരസ്പരം ഇടപഴകാതിരിക്കുക എന്നിവ കൊറോണയിൽ നിന്നും അകലാനും മററും നമ്മെ സഹായിക്കും. കൊറോണ ഭീതി നമ്മെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും നമ്മുടെ സർക്കാർ , ഡോക്ടർമാർ , നേഴ്സുമാർ തുടങ്ങിയവർ ഒരുക്കിയ സംവിധാനങ്ങൾ‍ നമ്മെ സഹായിക്കുന്നു. അവരെയോർ‍ത്ത് എല്ലാ ജനങ്ങളും അഭിമാനിക്കുന്നു, ആശ്വസിക്കുന്നു. ജാതിയും മതവും വർ‍ണ്ണവിവേചനവും ഒന്നും കൊറോണയുടെ പൗരത്വപ്പട്ടികയിൽ ഇല്ല. എല്ലാവരും ഒന്നെന്ന സാർവ്വദേശീയ ബോധം അഥവ സോഷ്യലിസം ഇവിടെ പ്രസക്തമാകുന്നു. ഭയമല്ല വേണ്ടത് , ജാഗ്രതയാണ്. സർ‍ക്കാരിനൊപ്പം എസ്സ് . എസ്സ് . കെയും നമ്മളും.

ആർച്ച നിശാന്ത് പി
6 എ ടാഗോർ വിദ്യാനികേതൻ ജി എച്ച് എസ്സ് എസ്സ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം