കാണുന്നില്ലേ കൂട്ടരേ
നമ്മുടെ നാടിന്റെ നിലവിളികൾ
കൊറോണയെന്നൊരു മഹാമാരിയുടെ
നീരാളി പിടുത്തത്താൽ
വിഴുങ്ങിടുന്ന പിഴഞ്ഞിടുന്ന
വലഞ്ഞിടുന്ന മാനസങ്ങൾ.
നമ്മുടെ നാടിൻ സുരക്ഷയ്ക്കായ്
മാസ്ക്കു നാം ധരിക്കണം.
ഇരുകൈകളും സോപ്പിനാൽ
കഴുകീടുക നാം കൂട്ടരേ.
വ്യക്തിശുചിത്വം പാലിച്ചീടണം
സമ്പർക്കം ഒഴിവാക്കീടണം
നല്ലൊരു നാളേയ്ക്കായ്
ഒരുമയോടെ ഒരൊറ്റ മനമായ്
പോരാടീടുക തന്നെ വേണം.
കാത്തുകൊള്ളണം നാം
സർക്കാരിൻ വാക്കുകൾ കാതോർത്തീടണം.