ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം
    ലോകം നേരിടുന്ന ഒരു പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ . നമുക്ക് അറിയാം രാഷ്ട്രീയ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഇടയിൽ  ഏറ്റവും കൂടതൽ ചർച്ചയാകുന്ന ഒരു വിഷയമാണ് പരിസ്ഥിതി പ്രശ്നങ്ങൾ . പരിസ്ഥിതി സംരക്ഷണത്തെ പറ്റി ചർച്ച ചെയ്യുമ്പോൾ നാം ആദ്യം മനസിലാക്കേണ്ടത് പരിസ്ഥിതി എന്താണെന്നാണ്....! 
     നമുക്കറിയാമല്ലോ, ഭൂമി സൗരയൂഥത്തിലെ ഒരു അംഗമാണ് സഹോദര ഘടകങ്ങളിൽ നിന്ന് ജൈവഘടകം നിലനിൽക്കുന്ന ഗ്രഹം ഭൂമി മാത്രമാണ് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതി ദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതി എന്നു  പറയുന്നത്.
   എല്ലാവിധ ജീവജാലങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവഘടകമാണ്. പരസ്പരാശ്രയത്തിലൂടെയാണ് ജീവവർഗവും സസ്യവർഗവും നിലനിൽക്കുന്നത്. ഒന്നിനും തന്നെ ഒറ്റപ്പെട്ട് ജീവിക്കാൻ ആവില്ല. ഒരു സസ്യത്തിന്റെ നിലനിൽപ്പിനായി മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. ഇങ്ങനെ പരസ്പരാശ്രയത്വത്തിലൂടെ ജീവിക്കുമ്പോൾ പ്രകൃതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലായി എന്ന് നാം പറയുന്നു. 
     മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷബുദ്ധിയുള്ള ഒരു ജീവി. പ്രകൃതിയെ ആശ്രയിച്ചാണ് മനുഷ്യൻ കഴിയുന്നത് . പ്രകൃതിയിലെ തണുപ്പും ചൂടും മഴയും ഒന്നും ഇല്ലാതെ മനുഷ്യനു ജീവിക്കാൻ കഴിയില്ല. എന്നാൽ ഇന്നത്തെ തലമുറ പ്രകൃതിയെ വരുതിയിൽ ആക്കിയെന്ന് അവകാശപ്പെടാൻ ആവില്ല. തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ചൂടും, ചൂടിൽ നിന്ന് രക്ഷപ്പെടാൻ തണുപ്പും നാം മനുഷ്യൻ കൃത്രിമമായി ഉണ്ടാക്കി.
       വൻ തോതിൽ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോഴും മരങ്ങളും മറ്റും വെട്ടി നശിപ്പിക്കുമ്പോഴും പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. സുനാമിയും, മണ്ണിടിച്ചിലും, കൊടും കാറ്റുമെല്ലാം മനുഷ്യന് അഭിമുകീകരിക്കേണ്ടി വരുന്നു.
         പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജലമലിനീകരണം. മലമുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളം സമീപങ്ങളിലുള്ള ഔഷധസസ്യങ്ങളെ തഴുകി പുഴയിലെത്തുന്നു. ഇപ്രകാരം ഔഷധ ഗുണങ്ങളുള്ള വെള്ളത്തെ മലിനമാക്കുന്നത് നമ്മൾ മനുഷ്യർ തന്നെയാണ്. വീടുകളിൽ നിന്ന് പുറം തള്ളുന്ന മാലിന്യങ്ങളും ഫാക്ടറി മാലിന്യങ്ങളും പുഴയിൽ കലർത്തുന്നത് ജലമലിനീകരണത്തിന് കാരണമാകുന്നു.
      ഭൂമി ദൈവത്തിന്റെ വരദാനമാണ്. ഭൂമിയിൽ കൃഷി ചെയ്യുമ്പോൾ ഇടക്ക് പ്രത്യക്ഷമാകുന്ന കളകൾ നശിപ്പിക്കാൻ വേണ്ടി മനുഷ്യൻ കളനാശിനി ഉപയോഗിക്കുന്നു.ഇത് നമ്മുടെ ഭക്ഷണം വിഷമയമാക്കുകയാണ് ചെയ്യുന്നത്. കൂടാതെ  വനങ്ങൾ നമ്മുടെ നാടിന്റെ സമ്പത്താണ്. വനനശീകരണം മഴ കുറക്കുകയും  താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വരൾച്ച വനനശീകരണത്തിൻ്റെ രൂക്ഷ ഫലങ്ങളിൽ ഒന്നാണ്.
       ധനം സംരക്ഷിക്കാനായി മനുഷ്യൻ ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ നമ്മുടെ മാതൃത്വത്തെയാണ് നാം തകർക്കുന്നത് എന്ന് ഓർക്കണം . ഭൂമി നമ്മുടെ അമ്മയാണ് എന്ന പരിഗണനയോടെ നാം ഭൂമിയെ സംരക്ഷിക്കുക.
ഫർഹാന എൻ
5 A ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം