ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കൊറോണ വൈറസ്..
കൊറോണ വൈറസ്..
കൊറോണ വൈറസ് കൊണ്ട് നമ്മുടെ രാജ്യം പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണ്. ഈ വൈറസ് ബാധിച്ചാലുള്ള പ്രകടമായ ലക്ഷണമാണ് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് , തൊണ്ടയിലെ അസ്വസ്ഥത, വരണ്ട ചുമ, കഠിനമായ പനി എന്നിവ. ഇത്തരം ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഉടനെ ഒരു ഡോക്ടറെ കാണുക. എങ്ങനെയാണ് ഇത് പകരുന്നത് എന്ന് നമുക്ക് നോക്കാം. കൊറോണ ബാധിച്ച ഒരാളുമായി അടുത്ത് ഇടപഴകുകയോ രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോഴൊ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം. വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർക്കാണ് കൂടുതലായും ഈ രോഗം കണ്ടു വരുന്നത് . കൊറോണ വൈറസിൻ്റെ രോഗലക്ഷണങ്ങളുള്ള ഒരാളെ കാണുകയാണെങ്കിൽ അയാളെ കുറിച്ച് ആരോഗ്യ പ്രവർത്തകർക്ക് അറിയിച്ചു കൊടുക്കണം. ഇത് കൊറോണ വൈറസിൽ നിന്നും സ്വയരക്ഷ നേടാൻ നിങ്ങളെ സഹായിക്കും. സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകൾ ഇരുപത് സെക്കൻ്റു വരെ വ്യത്തിയായി കഴുകുക . കൊറോണ വൈറസിൽ നിന്നും രക്ഷ നേടുക.
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം