ഞങ്ങളുടെ ഭൗതീക സാഹചര്യങ്ങൾ
ആമുഖം
മലപ്പുറം ഉപജിലയിലെ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരവും, വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾക്ക് ജില്ലയിലും സബ് ജില്ലയിലും ഒട്ടേറെ തവണ മികവിനുള്ള പുരസ്കാരം ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിലും ഭൗതീക സൗകര്യം വേണ്ടത്ര ഉണ്ടായിരുന്നില്ല. കേവലം ഇരുപത് സെൻ്റ് സ്ഥലത്ത് ക്ലാസ് റൂമുകളും, കിണറും, മൂത്രപ്പുരകളും, അടുക്കളയും, കളിസ്ഥലവും എല്ലാം ആയി ആകെപ്പാടെ വിയർപ്പുമുട്ടുന്ന അവസ്ഥ .ഇതിൽ നിന്ന് വലിയ മാറ്റങ്ങളിലേക്ക് കുതിച്ച് ഉയരാൻ സ്കൂൾ മാനേജർ ശ്രീ മുഹമ്മദ് അഷറഫ് മാസ്റ്റർ നടത്തിയ ഇടപെടൽ എടുത്ത് പറയേണ്ടതാണ്.നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് കുറച്ച് മാറി ഒരേക്കർ സ്ഥലം വാങ്ങി അവിടെമനോഹരമായ ഒരു കെട്ടിടമാണ് ഉണ്ടാക്കിയത്
കാഴ്ച്ചപ്പാട്
വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയാൽ ഭൗതീക സൗകര്യം അന്തർദേശീയ നിലവാരത്തിലേക്ക് മാറ്റണമെന്നും എല്ലാ ക്ലാസ് റൂമുകളും ഹൈടെക്ക് ആക്കി മാറ്റുമെന്നും 2014 ൽ തയ്യാറാക്കിയ സ്കൂൾ വികസന മാസ്റ്റർ പ്ലാനിൽ പറയുന്നുണ്ട്.
നിലവിലെ സൗകര്യങ്ങൾ
15 ക്ലാസ് മുറികളും, വിശാലമായ കളിസ്ഥലവും: മികച്ച അടുക്കളയും ,വൃത്തിയുള്ള മൂത്രപുരകളും, കുട്ടികളുടെ ഒരു പാർക്കും നിലവിൽ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്
എൽ.കെ.ജി ക്ലാസ് എ സി
പൊതു വിദ്യാലയങ്ങളിൽ ആർക്കും കേട്ടുകേൾവി ഇല്ലാത്ത കാലത്ത് പ്രീ പ്രൈമറി ക്ലാസ് എ .സി ക്ലാസ് മുറിയാക്കി മനോഹരമായ ചിത്രങ്ങൾ വരക്കാനും വിദ്യാർത്ഥികൾക്ക് അനുയോജ്യമായ ബെഞ്ചും ഡെസ്ക്കും ഒരുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.2015ൽ സ്കൂൾ കെട്ടിട ഉദ്ഘാടനത്തിൻ്റെ ഭാഗമായണ് ക്ലാസ് ഒരുക്കിയത്
ഡിജിറ്റൽ ക്ലാസ് മുറി
2016 ൽ സ്കൂളിലെ അധ്യാപകനായ സിദിൻ മാഷ് തൻ്റെ സ്വന്തം ശ്രമഫലമായി ഒരു ക്ലാസ് മുറി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റി.പ്രൊജക്ടർ, ഹോം തിയേറ്റർ ,കംമ്പ്യൂട്ടർ, ടി.വി എന്നിവ അടങ്ങിയ ക്ലാസ് മനോഹരമായി പെയിൻ്റ് അടിച്ച് ചിത്രം വരച്ചിരുന്നു. അന്നത്തെ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ ആണ് ക്ലാസ് ഉദ്ഘാടനം ചെയ്തത്
ഒന്നാം ക്ലാസ് ഒന്നാന്തരം
സ്കൂളിലെ ഒന്നാം ക്ലാസ് രണ്ടും ഹൈടെക്ക് ആക്കാൻ സ്കൂൾ വികസന സമിതിക്ക് 2017 ൽ കഴിഞ്ഞു.രണ്ട് ക്ലാസും പെയിൻ്റ് അടിച്ച് ചിത്രങ്ങൾ വരച്ച്പ്രൊജക്ടർ, ഹോം തിയേറ്റർ ,കംമ്പ്യൂട്ടർ, എന്നിവ ഒരുക്കി.ഇതിൽ ഒരു ക്ലാസിലേക്കുള്ള കമ്പ്യൂട്ടറിനുള്ള പണം തന്നത് സ്കൂളിലെ പ്രവാസി വികസന സമിതി ആണ്. ക്ലാസ് റൂമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചത് കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ ആണ്
സ്കൂൾ ഹൈടെക്ക്
സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നൽകിയ അഞ്ച് ലാപ്ടോപ്പുകളും രണ്ട് പ്രൊജകടർ,എം.എൽ.എ ശ്രീ ആബിദ് ഹുസൈൻ തങ്ങൾ അനുവദിച്ച ഒരു ലാപ് ടോപ്പ്, ഒരു പ്രൊജക്ടർ, സ്കൂൾ ഒരുക്കിയ 4 കമ്പ്യൂട്ടർ 3 പ്രൊജകർ എന്നിവ നിലവിൽ ഉണ്ട്.അത് കൊണ്ട് തന്നെ എല്ലാ ക്ലാസും ഹൈടെക്ക് എന്ന പദവി ഇപ്പോൾ സ്കൂളിന് സ്വന്തമാണ്.
വിശാലമായ അടുക്കള
കുട്ടികൾക്ക് മികച്ച അക്കാദമിക അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം പോഷകമൂല്യം ഉള്ള ഭക്ഷണം നൽകേണ്ടതുണ്ട്. അതിന് വൃത്തിയുള്ള അടുക്കള ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിന് രസവതി എന്ന പേരും നൽകി
വൃത്തിയുള്ള മൂത്രപ്പുര
ഏതൊരു വിദ്യാർതിയും സ്കൂളിൽ എത്തിയാൽ കുട്ടി നേരിടുന്ന പ്രധാനപ്പെട്ട ഒരു ആശങ്ക മൂത്രപ്പുരയിലെ വൃത്തികെട്ട മണമായിരിക്കും. എന്നാൽ ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളെ മൂത്രപ്പുരയിൽ ചിത്രങ്ങൾ ആണ് സ്വീകരിക്കുന്നത്. ഒരു ദിവസം മൂന്ന് നേരം ഇത് വൃത്തിയാക്കുകയും ചെയ്യുന്നു
കൈ കഴുകാം വൃത്തിയിൽ
സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃത്തിയിൽ കൈ കഴുകാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. മഴയും വെയിലും കൊള്ളാതെ ചെളി തെറിക്കാതെ വൃത്തിയിൽ കഴുകാനുള്ള സൗകര്യമാണ് ഒരുക്കിയത്