ഈ മിഴിയിണ തുളുമ്പിയെന്നോ
ഈ കവിളിണ നനഞ്ഞുവെന്നോ,
ഒരു നീറ്റലാവുന്നു.....
മണ്ണിലേക്കോ
ഈ നിനവിലറിയുന്നു,
വിണ്ണിലേക്കോ.
ഒരു രാവു വിടവാങ്ങി
പുതു പുലരിയൊന്നു വരവായി
ഒരു തുള്ളി, ഇന്നുമൊരു തുള്ളി
ഒരു നേർത്ത തേങ്ങൽ.
ഒരു തിരയൊഴിയുമ്പോൾ
മറുതിരയണയുന്നു.
വിട ചൊല്ലി വിട വാങ്ങി
പോയ്മറയുന്നുവോ പുലരിയും.