ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തിശുചിത്വം ,ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റ മുഖ്യ ഘടകങ്ങൾ.ആരോഗ്യ ശുചിത്വ പാലത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം ശക്തമായ ശുചിത്വശീലങ്ങൾ പരിഷ്ക്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം വ്യക്തികൾ സ്വയമായി പാലിക്കാൻ അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ പറ്റും.കൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക.വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ ,ത്വക്ക് രോഗങ്ങൾ, പകർച്ച പനി തുടങ്ങി സാർസ് ,കോവിഡ് വരെ ഒഴിവാക്കാം.പൊതുസ്ഥലം സമ്പർക്കത്തിനു ശേഷം 20 സെക്കൻഡ് നിർബന്ധമായും കൈകൾ സോപ്പുപയോഗിച്ചു കഴുകുക ഇതുവഴി കൊറോണ മുതലായ വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകി കളയാം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖം മറയ്ക്കുക.രോഗ ബാധിതരുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക.വായ, മൂക്ക്,കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക,ഇങ്ങനെ തുടർന്നാൽത്തന്നെ പകുതി രോഗങ്ങളിൽ നിന്നും രോഗമുക്തി നേടാം. പരിസ്ഥിതി ശുചിത്വത്തേയാണ് ശുചിത്വത്തിൽ കൂടുതലായി ഉൾപ്പെടുത്തേണ്ടത്.പ്രധാനമായും മഴക്കാലത്താണ് നമ്മൾ പരിസരശുചിത്വം പാലിക്കേണ്ടത്.അതിനുവേണ്ടി വെള്ളം കെട്ടിനിൽക്കുന്നതിനിടയായ സാഹചര്യങ്ങൾ ഒഴിവാക്കുക.മഴക്കാലത്ത് എടുക്കേണ്ട മുൻകരുതലുകൾ നേരത്തെ എടുക്കുക.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ഇപ്പോൾ ലോകമെങ്ങുംപടരുന്ന ഒരുതരം വൈറസാണ് കൊറോണവൈറസ്.അതുമൂലം ലക്ഷക്കണക്കിനാളുകളാണ് മരണപ്പട്ടത്.കുറേ ആളുകൾ രോഗബാധിതരായും ഉണ്ടത്രെ.അതിൽ രോഗവിമുക്തരായവർ നമ്മുടെ കേരളത്തിലാണ്.മരണസംഖ്യയിലും ഏറ്റവും കുറവുതന്നെ ഇവിടം.ഈ രോഗത്തെ നേരിടാൻ എല്ലാവരും ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.ലോകത്തെ കീഴടക്കിയ ഈ കൊറോണവൈറസിനെ പൂർണ്ണമായും നശിപ്പിക്കുവാൻഎല്ലാവർക്കും കരുതലോടെ പ്രവർത്തിക്കാം....

ഗായത്രി എം
5 A ജി യു പി സ്കുൾ കുറ്റൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം