ജി യു പി എസ് വെള്ളംകുളങ്ങര/സാക്ഷരം
സാക്ഷരം
മലയാളഭാഷയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയ ഒരു പഠന പരിപോഷണ പരിപാടിയാണ് സാക്ഷരം.
5-ഘട്ടങ്ങളായിട്ടാണ് സാക്ഷരം നടത്തിയത്.
ഒന്നാം ഘട്ടത്തിൽ ഒരു പ്രീ-ടെസ്റ്റ് നടത്തി കുട്ടികളെ തിരഞ്ഞെടുത്തു.
രണ്ടാം ഘട്ടത്തിൽ അക്ഷരങ്ങളും, ലിപികളും ഉറപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങൾ ചെയ്തു.
മൂന്നാംഘട്ടത്തിൽ നമ്മൾ കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ കണ്ടെത്തി എഴുതാൻ പഠിച്ചു. കൂടാതെ പാഠപുസ്തകത്തിൽ നിന്നും കൂടുതൽ വാക്കുകൾ കണ്ടെത്തി എഴുതാൻ പരിശീലിപ്പിച്ചു. നാലാം ഘട്ടത്തിൽ വായനാകാർഡുകൾ നൽകി വായിപ്പിച്ചു,വർക്ക്ഷീറ്റുകൾ നല്കി ചെയ്യിപ്പിച്ചു. ഇതിനുപുറമേ പാഠപുസ്തകങ്ങൾ തെറ്റുകൂടാതെ വായിക്കുവാനും പഠിപ്പിച്ചു. അഞ്ചാംഘട്ടത്തിൽ കുട്ടികൾക്ക് പാഠപുസ്തകം അല്ലാതെയുള്ള പുസ്തകങ്ങൾ നൽകി വായിപ്പിക്കുകയും, സ്വതന്ത്രമായി എഴുതാൻ പരിശീലനം നൽകുകയും ചെയ്തു.
'സാക്ഷരം' - വിവിധ ഘട്ടങ്ങൾ